ഹിന്ദി സീരിയല്‍ നിര്‍മാതാവ് ഏക്താ കപൂര്‍ നിര്‍മ്മിച്ച “ക്യാ സൂപ്പര്‍ കൂള്‍ ഹെ ഹം” തിയേറ്ററുകളിലെത്തുന്നു. 2005 ല്‍ പുറത്തിറങ്ങിയ “ക്യാ കൂള്‍ ഹെ ഹം” എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “ക്യാ സൂപ്പര്‍ കൂള്‍ ഹെ ഹം”.[]
തുഷാര്‍ കപൂര്‍-റിതേഷ് ദേശ്മുഖ് എന്നിവര്‍ അഭിനയിച്ച ആദ്യ ഭാഗത്തില്‍ ബോളീവുഡിലെ ഹോട്ട് ഗേള്‍സായ ഇഷാ ഗോപികര്‍, നേഹാ ധൂപ്പിയ എന്നിവരായിരുന്നു നായികമാര്‍. പുതിയ ചിത്രത്തില്‍ നേഹാ ശര്‍മ്മയും സാറാ ജെയ്‌നുമാണ് നായികമാര്‍. റിതേഷും തുഷാറും തന്നെയാണ് രണ്ടാം ഭാഗത്തിലേയും നായകന്മാര്‍.
സെന്‍സര്‍ബോര്‍ഡ് “എ” സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാവിധ രസക്കൂട്ടുകളുമുണ്ടെന്നാണ് നിര്‍മാതാവായ എക്താ കപൂര്‍ പറയുന്നത്.
ആദ്യ ചിത്രത്തിന്റെ സംവിധായകനായ സംഗീത് ശിവനില്‍ നിന്നും തൊപ്പി സച്ചിന്‍ യാര്‍ഡിയിലേക്കെത്തുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് ചിത്രത്തിന് ഉണ്ടാവുക എന്നറിയാന്‍ കാത്തിരിക്കുകായണ് സൂപ്പര്‍ കൂള്‍ ആരാധകരും. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.