കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ എക്കോ വമ്പന്‍ പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. പടക്കളത്തിന് ശേഷം സന്ദീപ് പ്രധാനവേഷത്തിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാണ്.
Eko/ Theatrical poster
ഓപ്പണിങ്ങില്‍ 80ലക്ഷം മാത്രം സ്വന്തമാക്കിയ സിനിമ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ രീതിയിലുള്ള കളക്ഷന് നേടുകയും വിലായത്ത് ബുദ്ധയുടെ കളക്ഷനെ മറികടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് മാത്രം 11.66 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 20.5 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ്. റിലീസായി ആദ്യ വാരം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബുക്ക് മൈ ഷോയിലും ചിത്രം ട്രെന്‍ഡിങ്ങാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 44,040 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മിച്ച സിനിമ നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്.
കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. ബാഹുലിന്റെ തന്നെ തിരക്കഥയിലാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വും എത്തിയത്. ആനിമല്‍ ട്രിളോജിയിലെ അവസാന ഭാഗമായാണ് എക്കോ എത്തിയത്.
കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ ബിയാനാ മോമിന്‍, നരേന്‍, വിനീത്, അശോകന്‍, ബിനു പപ്പു, സൗരഭ് സച്ച് ദേവ തുടങ്ങിയവരും അഭിനയിക്കുന്നു.
Content Highlight: Eko world wide box office collection for the first week