| Thursday, 27th November 2025, 3:14 pm

എക്കോയിലെ സസ്‌പെന്‍സ് എത്ര ദിവസം നമുക്ക് പിടിച്ചുവെക്കാന്‍ കഴിയും: എഡിറ്റര്‍ സൂരജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥ വായനയിലൂടെ ആദ്യത്തെ സിനിമ കാണല്‍ സംഭവിക്കുമെന്ന് പറയുകയാണ് എഡിറ്റര്‍ സൂരജ്. എക്കോ പോലൊരു മിസ്റ്ററി ത്രില്ലര്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സൂരജ് പറയുന്നുണ്ട്.

കക്ഷി അമ്മിണിപ്പിള്ളക്കു ശേഷം കൊവിഡിന്റെ സമയത്ത് ഒരുപാട് തിരക്കഥകള്‍ എക്കോ ടീമുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അങ്ങനെയാണ് കിഷ്‌കിന്ധാ കാണ്ഡം ചെയ്യുന്നതെന്നും അശ്വിന്‍ പറഞ്ഞു.

‘ ആ സര്‍ക്കിളില്‍ ബാഹുല്‍ ആദ്യം തിരക്കഥ വായിക്കാന്‍ തരുന്ന ഒരാളാണ് ഞാന്‍. എക്കോയില്‍ എനിക്ക് കിട്ടിയ ഹുക്ക് എന്ന് പറയുന്നത് ഇതിന്റെ ടെറെയ്ന്‍ ആയിരുന്നു.

സിനിമ തുടങ്ങുമ്പോള്‍ തന്നെ പറയുന്നുണ്ട് ഇത് മലകളുടെ പല്‍ചക്രമാണെന്ന്, അത്തരത്തിലൊരു സെറ്റിംഗും കാരക്ടേഴ്സിന്റെ ലെയറുകളുമെല്ലാം എന്നെ ചിത്രത്തിലേക്കടുപ്പിച്ചു.

Theatrical Release Poster

എക്കോ പോലൊരു മിസ്റ്ററി ത്രില്ലര്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളി എന്ന് പറയുന്നത് എത്ര സമയം വരെ നമുക്കിതിലെ സസ്പെന്‍സ് പിടിച്ചു വക്കാന്‍ കഴിയുമെന്നതാണ്.

പ്രേക്ഷകര്‍ക്ക് മടുപ്പു വരാത്ത രീതിയിലും സിനിമയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിലും വേണം ഇത് ചെയ്യാന്‍. സിനിമയുടെ റിലീസിന് ഒരാഴ്ച്ച മുന്‍പ് ഏറ്റവും കുറഞ്ഞത് ആറു തവണയെങ്കിലും ഞാന്‍ സിനിമ കാണാറുണ്ട്.

സിനിമയുടെ എഡിറ്റിങ്ങില്‍ മാത്രമല്ല തിരക്കഥയുടെ എഡിറ്റിങ്ങിലും ഞാന്‍ ഭാഗമാവാറുണ്ട്. കക്ഷി അമ്മിണിപ്പിളളയുടെ തിരക്കഥയിലാണ് ആദ്യം ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയത്.

സത്യത്തില്‍ സ്‌ക്രിപ്റ്റ് എഡിറ്റര്‍ എന്നൊരു പോസ്റ്റില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി പറഞ്ഞിട്ടാണ് അതില്‍ വര്‍ക്ക് ചെയ്തത്. രണ്ടും മൂന്നും സീനുകള്‍ ക്ലബ് ചെയ്ത് ഒരൊറ്റ സീനാക്കുന്നതിലും, ചിത്രത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടാതെ ദൈര്‍ഘ്യം കുറക്കുന്നതിലും ഇത് സഹായകരമാണ് ‘ സൂരജ് പറഞ്ഞു.

Theatrical Release Poster

കിഷ്‌കിന്ധാ കാണ്ഡത്തെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിലാണ് എക്കോയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും, ബാഹുലിന്റെയും ദിന്‍ജിത്തിന്റെയും അടുത്ത് നിര്‍ദേശങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് എഡിറ്റിംഗ് കൂടുതല്‍ എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് 2024 സെപ്റ്റംബറില്‍ റിലീസ് ചെയ്ത കിഷ്‌കിന്ധാ കാണ്ഡത്തിന്റെ എഡിറ്റിങ്ങിന് സൂരജ് മികച്ച എഡിറ്റര്‍ക്കുള്ള കേരളസംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

Content Highlight: Eko Movie Editor Sooraj about the Process of Editing Movies

We use cookies to give you the best possible experience. Learn more