| Saturday, 20th February 2016, 9:46 am

അല്‍-ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം ചെയ്യാം; ഈജിപ്ഷ്യന്‍ നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഇസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാളെ വരനായി സ്വീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ നടി എല്‍ഹാം ഷാഹിന്‍. കെയ്‌റോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് നടി പറഞ്ഞത്.

ബാഗ്ദാദിയെ കൊല്ലുന്നയാള്‍ക്ക് മനോഹരമായ മധുവിധു നിമിഷങ്ങളായിരിക്കും സമ്മാനിക്കുകയെന്നും നടി വ്യക്തമാക്കി. അതിനു വേണ്ടിയുള്ള എല്ലാ ചെലവുകളും അവര്‍ തന്നെ വഹിക്കുമെന്നും നടി പറഞ്ഞു. ബാഗ്ദാദിയെ വധിക്കുന്ന ഏതു വ്യക്തിയായാലും താന്‍ വിവാഹത്തിനൊരുക്കമാണ്. ഏത് നാട്ടുകാരനായാലും എത്തരത്തിലുള്ളയാളായാലും താന്‍ തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ല, നടി നിലപാട് വ്യക്തമാക്കി.

ബാഗ്ദാദിയെ കൊല്ലുന്നയാള്‍ ആരായാലും അയാള്‍ ധീരനായിരിക്കും. അത്തരമൊരു ധീരന്റെ ഭൃത്യയാവാന്‍ പോലും താന്‍ തയ്യാറാണ്. ബാഗ്ദാദിയെ വധിച്ചാല്‍ മധ്യ പൗരസ്ത്യ ദേശം സമാധാനം കൈവരിക്കുമെന്നും താരം പറഞ്ഞു.

ഈജിപ്തിലെ ഏറ്റവും ജനപ്രിയ താരമായ എല്‍ഹാം ഷാഹിന് അമ്പത്തഞ്ച് വയസ്സാണ്. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരത്തിന്റെ പ്രസ്ഥാവന സോഷ്യല്‍ മീഡിയ അടക്കം മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more