| Saturday, 2nd April 2022, 7:57 pm

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ നായകനായെത്തുന്ന നാദിര്‍ഷാ ചിത്രം ഈശോയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയും ജാഫര്‍ ഇടുക്കിയുമാണ് ടീസറിലെത്തുന്നത്. ഈശോ എന്ന പേര് കേള്‍ക്കുമ്പോള്‍ ജാഫര്‍ ഇടുക്കി ചെയ്യുന്ന കഥാപാത്രത്തിലുണ്ടാകുന്ന ഞെട്ടലാണ് ടീസറില്‍ ആ പേരിന് ശക്തി നല്‍കുന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോര്‍ഡിങ്ങ് – ജേക്‌സ് ബിജോയ്, ലിറിക്സ് – സുജേഷ് ഹരി, ആര്‍ട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, ആക്ഷന്‍ – ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് – സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് – പി.വി. ശങ്കര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.

Content Highlights: Eesho movie official teaser out

Latest Stories

We use cookies to give you the best possible experience. Learn more