തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം തേടുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. ആവശ്യമായ ഫണ്ട് നിലവില്‍ ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സൃഷ്ടിക്കായി ഒരു സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് പ്രളയത്തിന് കാരണമെന്നും ശ്രീധരന്‍ ആരോപിച്ചു. മഴ ശക്തമാകുന്നതിനു മുമ്പേ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടണമായിരുന്നു. വെള്ളം കൂടുതലായി സംരക്ഷിച്ച് നിര്‍ത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ പോലുള്ള വിദേശ രാജ്യങ്ങള്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. വിദേശ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളോട് ഇന്ത്യയ്ക്ക് സ്വയം ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്.
ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ. ശ്രീധരന്‍ കേന്ദ്ര നിലപാടിനെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുന്നത്.