| Saturday, 7th April 2018, 8:23 pm

വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രതിരോധ-നിയമ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകല്‍ ഹാക്ക് ചെയ്‌തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ കേരള സാങ്കേതിക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

പരീക്ഷാ ഫലം ഉള്‍പ്പടെയുള്ളവ തിരുത്തി നല്‍കാമെന്ന് ഹാക്കര്‍ സന്ദേശം നല്‍കിയതായതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നേരത്തേ തന്നെ വെബ്‌സൈറ്റ് സുരക്ഷിതമല്ലെന്ന് ഹാക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അടക്കമുള്ളവ ചൈനീസ് ശക്തികള്‍ ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് ഹാര്‍ഡ് വെയര്‍ തകരാറാണെന്നും ഹാക്കിംഗ് നടന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നു.

updating…

Latest Stories

We use cookies to give you the best possible experience. Learn more