| Saturday, 23rd May 2026, 10:22 pm

അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന ലാല്‍ സാര്‍ കട്ട് പറഞ്ഞതും കൊച്ചുകുട്ടികളെപ്പോലെ പെരുമാറി, സെറ്റിലുള്ളവര്‍ അന്തംവിട്ടു: എഡിറ്റര്‍ വിനായക്

അമര്‍നാഥ് എം.

മലയാളത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് ദൃശ്യം ഫ്രാഞ്ചൈസി. ഇന്‍ഡസ്ട്രി ഹിറ്റായ ആദ്യഭാഗത്തിനും ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ രണ്ടാം ഭാഗത്തിനും ശേഷം ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളെ ജനസാഗരമാക്കി മാറ്റുകയാണ്. റിലീസ് ചെയ്ത് 58 മണിക്കൂറില്‍ ദൃശ്യം 3 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്.

ലൂപ്‌ഹോളുകളുള്ള തിരക്കഥയിലും ചിത്രത്തെ ആദ്യാവസാനം താങ്ങിനിര്‍ത്തിയത് മോഹന്‍ലാലിന്റെ പ്രകടനമാണ്. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ മറ്റാര്‍ക്കും ചെയ്തു ഫലിപ്പിക്കാനാകാത്ത തരത്തില്‍ മോഹന്‍ലാല്‍ ഗംഭീരമാക്കിയിട്ടുണ്ട്. ക്യാമറക്ക് മുന്നിലും പിന്നിലും മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ദൃശ്യം 2ന്റെയും മൂന്നിന്റെയും എഡിറ്ററായ വിനായക് വി.എസ്.

ഷോട്ടിന്റെ സമയത്ത് കഥാപാത്രത്തിലേക്ക് കൂടുമാറുന്ന മോഹന്‍ലാല്‍ കട്ട് വിളിക്കുമ്പോള്‍ അനായാസമായി അതില്‍ നിന്ന് പുറത്തേക്ക് കടക്കാറുണ്ടെന്നും വിനായക് പറഞ്ഞു. ദൃശ്യം 2ല്‍ അത്തരത്തിലൊരു സംഭവം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വിനായക്.

ദൃശ്യം 2ല്‍ ഒരു പ്രധാനപ്പെട്ട സീനുണ്ട്. ജോര്‍ജുകുട്ടിയുടെ കുടുംബത്തെ പൊലീസുകാര്‍ ചോദ്യം ചെയ്തതിന് ശേഷം അയാള്‍ കുറ്റസമ്മതം നടത്തുന്ന ഭാഗത്ത് വളരെ ഇമോഷണലായിട്ടാണ് ലാല്‍ സാര്‍ പെര്‍ഫോം ചെയ്തത്. സ്വന്തം കുടുംബത്തെ രക്ഷിക്കാനായി ജോര്‍ജുകുട്ടി കുറ്റമേല്‍ക്കുകയാണ്. ആ സീന്‍ പടത്തില്‍ വളരെ ഇംപോര്‍ട്ടന്റാണ്.

ആ ഡയലോഗ് പറഞ്ഞുകഴിഞ്ഞ് കുറച്ചുനേരം കൂടെ ക്യാമറ ജോര്‍ജുകുട്ടിയെ ഫോക്കസ് ചെയ്യുകയായിരുന്നു. അത്രയും ഇമോഷണലായിട്ടുള്ള സീനായതുകൊണ്ട് സെറ്റ് മുഴുവന്‍ സൈലന്റായിരുന്നു. കട്ട് വിളിച്ചതും ലാല്‍ സാര്‍ കൊച്ചുകുട്ടികളെപ്പോലെ പെരുമാറി. എല്ലാവരും പെട്ടെന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പ്രോസസ്സായില്ല. കുറച്ച് കഴിഞ്ഞപ്പോഴാണ് എല്ലാവരും റിയാലിറ്റിയിലേക്ക് വന്നത്. ലാല്‍ സാര്‍ സിമ്പിളായിട്ട് അതില്‍ നിന്ന് പുറത്തേക്ക് വന്നു,’ വിനായക് പറഞ്ഞു.

ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ വിനായക് ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ദൃശ്യത്തില്‍ അസോസിയേറ്റ് എഡിറ്ററായിരുന്ന വിനായക് പിന്നീടുള്ള രണ്ട് ഭാഗങ്ങളിലും മെയിന്‍ എഡിറ്ററായി മാറി. ചിത്രത്തിന്റെ തുടര്‍ഭാഗങ്ങളിലും വിനായക് തന്നെയാകും എഡിറ്ററെന്നാണ് പലരും കരുതുന്നത്. അധികം വൈകാതെ ജീത്തു ജോസഫ് ദൃശ്യം 4ന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Editor Vinayak shares the shooting experience of Drishyam 2 and Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more