ഇളയരാജയും എ.എര്‍ റഹ്‌മാനും അടക്കമുള്ള വന്‍പുലികള്‍ വാഴുന്ന മഹാവനമാണ് തമിഴ് സിനിമാ ലോകവും സംഗീതവും. ഇവര്‍ക്കിടയിലേക്കാണ് ധനുഷ് ചിത്രം 3യിലൂടെ അനിരുദ്ധ് രവിചന്ദര്‍ എന്ന യുവസംഗീതജ്ഞന്‍ കടന്നു വരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴ് സിനിമയില്‍ നായകന്റെ ഡേറ്റിനൊപ്പം അനിരുദ്ധിന്റെ ഡേറ്റിനായും നിര്‍മാതാക്കള്‍ കാത്തിരിക്കുന്ന സ്ഥിതിയിലേക്കാണ് താരം വളര്‍ന്നിരിക്കുന്നത്. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും ഒരേ പോലെ തിരക്കുള്ള സംഗീത സംവിധായകനായി അനിരുദ്ധ് മാറിയിരുന്നു.
ഷാരൂഖ് ഖാന്‍, രജിനികാന്ത്, വിജയ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം പശ്ചാത്തല സംഗീതമൊരുക്കിയിരുന്നത് അനിരുദ്ധായിരുന്നു. എടുത്താലും എടുത്താലും തീരാത്ത അക്ഷയപാത്രമെന്നോണം താന്‍ ചെയ്യുന്ന പ്രൊജക്ടുകളെയെല്ലാം അടുത്ത ലെവലിലേക്ക് മാറ്റാന്‍ സാധിക്കുന്ന വര്‍ക്കുകളുമായാണ് അനിരുദ്ധ് ഓരോ ചിത്രങ്ങളിലൂടെയും തന്റെ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ ഏറ്റവും പുതിയതായിരുന്നു ലോകേഷ് കനകരാജ് നായകനായെത്തുന്ന ഡി.സി സിനിമയുടെ ട്രെയ്‌ലര്‍.
അനിരുദ്ധ് രവിചന്ദര്‍. Photo: Gulte
മൂന്ന് മിനിട്ടിലധികം നീണ്ടുനിന്ന ട്രെയ്‌ലറിന് പ്രതീക്ഷിച്ചതിലും ഒരുപാട് വലിയ ഹൈപ്പാണ് അനിരുദ്ധിന്റെ ബി.ജി.എമ്മിലൂടെ സാധ്യമായിരിക്കുന്നത്. രാഗാ ഓഫ് റിവഞ്ച് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ രീതിയില്‍ വൈറലായിരിക്കുന്ന മ്യൂസിക്കിന് പ്രേക്ഷകരിലേക്ക് വലിയ രീതിയില്‍ കണ്ക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് കാണാം. ട്രെയിലറില്‍ ലോകേഷിന്റെയും വാമിക ഗബ്ബിയുടെയും കഥാപാത്രങ്ങളുടെ ഇമോഷനെ കൃതയമായി ലിഫ്റ്റ് ചെയ്യാന്‍ അനിരുദ്ധിന്റെ സംഗീതത്തിന് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ ഡി.സി. ട്രെയ്‌ലറിന് പകരം മറ്റ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമായി ഇതിനെ ഒരുക്കിയാല്‍ എങ്ങനെയുണ്ടാകും എന്ന് പരീക്ഷിച്ച് കൊണ്ടുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ രണ്ട് വമ്പന്‍ ഹിറ്റുകളായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയ്ക്കും എമ്പുരാനും പശ്ചാത്തലമായി രാഗ ഓഫ് റിവഞ്ച് എത്തിയാല്‍ എങ്ങനെയുണ്ടാകും എന്ന പരീക്ഷണ വീഡിയോ ആണ് പ്രേക്ഷകരുടെ മനസ് കീഴടക്കുന്നത്.
എമ്പുരാന്‍. Photo: Reddit
ലോകഃയില്‍ കല്ല്യാണി പ്രിയദര്‍ശന്റെ കിടിലന്‍ ആക്ഷന്‍ സീനുകള്‍ക്ക് പശ്ചാത്തലമായാണ് സംഗീതം ഉപയോഗിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയിയുടെ സംഗീതം ചിത്രത്തിന് അനുയോജ്യമാണെങ്കിലും അനിരുദ്ധിന്റെ ബി.ജി.എം ലോകഃയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ടെന്നതില്‍ സംശയമില്ല. അതേസമയം എമ്പുരാനില്‍ കാട്ടിലെ ഫൈറ്റിനാണ് ആരാധകര്‍ മ്യൂസിക് ഉപയോഗിച്ചിരിക്കുന്നത്. എമ്പുരാന്‍ പോലെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ പൂര്‍ണമായും ഉപയോഗിക്കാന്‍ രാഗാ ഓഫ് റിവഞ്ച് പോലെയുള്ള സംഗീതം ആവശ്യമായിരുന്നുവെന്ന് ഇതിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത് കാണാം.
Content Highlight: Edited video with Raga of revenge music of anirudh to Empuran and Lokah goes viral