| Wednesday, 7th October 2026, 9:53 pm

ക്രോസോവറുകള്‍ അവസാനിക്കുന്നില്ല; ഒരു ഉമ്മയില്‍ പൊലിഞ്ഞത് ഡെലൂലുവിന്റെ ജീവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങിയ രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് ബോക്‌സ് ഓഫീസിന് റീത്ത് വെച്ചിരിക്കുകയാണ് നിവിന്‍ പോളി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വം മായ 150 കോടി സ്വന്തമാക്കിയപ്പോള്‍ ഓണത്തിന് പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റെക്കോഡ് കളക്ഷനായിരുന്നു സ്വന്തമാക്കിയത്. ഇരു ചിത്രങ്ങളും ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ റോം-കോം സിനിമകളായിരുന്നു എന്ന പ്രത്യേകതകളുമുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടി റിലീസ് ചെയ്തത് മുതല്‍ തന്നെ ചിത്രത്തിലെ പല സീനുകളും രംഗങ്ങളും സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിവിന്റെ തന്നെ മറ്റ് പല ചിത്രങ്ങളുമായുള്ള താരതമ്യ പോസ്റ്റുകളായിരുന്നു ഇവയില്‍ കൂടുതലും. പ്രേമം, ഓം ശാന്തി ഓശാന തുടങ്ങിയ നിവിന്റെ പല ചിത്രങ്ങളും ബെത്‌ലഹേമും തമ്മിലുള്ള കണക്ഷനും ചിത്രത്തിലെ മറ്റ് പല റെഫറന്‍സുകളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഇത്തരത്തില്‍ മറ്റൊരു ക്രോസോവറാണ് സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. സര്‍വം മായയില്‍ റിയ ഷിബു അവതരിപ്പിച്ച ഡെലൂലു അഥവാ മായ മാത്യു കാര്‍ ഇടിച്ച് മരിക്കുന്ന രംഗമാണ് ബെത്‌ലഹേമിനൊപ്പം എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ബെത്‌ലഹേമിലെ കാറില്‍ വെച്ചുള്ള ആഷ്‌ലിയുടെയും ജസ്റ്റിന്റെയും പ്രൊപ്പോസല്‍ സീനാണ് ഇത്തരത്തില്‍ കണക്ട് ചെയ്തിരിക്കുന്നത്. പ്രൊപ്പോസ് ചെയ്ത ശേഷം ജസ്റ്റിന് ആഷ്‌ലി ഉമ്മ കൊടുക്കുമ്പോള്‍ കാറിന്റെ നിയന്ത്രണം വിടുന്നത് കാണാം. ഇവിടെ നിന്നുമാണ് സര്‍വം മായയിലേക്കുള്ള ക്രോസോവര്‍ നടക്കുന്നത്.

സര്‍വം മായ. Photo: X.com

നിയന്ത്രണം വിട്ട കാര്‍ നേരെ പോയി ഇടിക്കുന്നത് സര്‍വം മായയില്‍ കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങുന്ന ഡെലൂലുവിനെയാണ്. രണ്ട് സീനുകളും കൃത്യമായി എഡിറ്റ് ചെയ്ത വീഡിയോക്ക് നിരവധി പേരാണ് പ്രശംസയറിയിക്കുന്നത്. ആഷ്‌ലി ജീവിതത്തിലേക്കെത്തിയപ്പോള്‍ ജസ്റ്റിന്‍ മനപൂര്‍വം മാത്യുവിനെ അപകടപ്പെടുത്തുകയാണെന്നടക്കമുള്ള തിയറികളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

Content Highlight:  Edited Cross over video of Sarvam Maya and Bethlehem Kudumba Unit

Latest Stories

We use cookies to give you the best possible experience. Learn more