| Thursday, 1st October 2026, 9:10 pm

ഇതാണ് മോനെ എഡിറ്റ്.... സോഷ്യല്‍ മീഡിയക്ക് തീയിട്ട് ഡൂംസ്‌ഡേയിലെ ടോബിയുടെ എഡിറ്റഡ് വീഡിയോ

അമര്‍നാഥ് എം.

ഡിസംബര്‍ 18 എന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് മാര്‍വല്‍ ആരാധകര്‍. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ഡൂംസ്‌ഡേ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഉറപ്പാണ്. എന്‍ഡ്‌ഗെയിം അണ്‍കോറിലെ പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ കൂടിയായപ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിയായി.

ഷൂട്ട് ആരംഭിച്ചതുമുതല്‍ പല ഫാന്‍തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ടോബി മഗ്വെയ്‌റിനെക്കുറിച്ചുള്ള റൂമര്‍. മള്‍ട്ടിവേഴ്‌സ് സാഗയുടെ അവസാനമാകും ഡൂംസ്‌ഡേയില്‍ മാര്‍വല്‍ ഒരുക്കിയിരിക്കുന്നതെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് ഡൂംസ്‌ഡേയില്‍ ടോബി മഗ്വെയ്‌റിന്റെ സാന്നിധ്യം ചര്‍ച്ചയായത്.

ഡൂംസ്‌ഡേയുടെ ഓപ്പണിങ് സീനില്‍ എക്‌സ് മെന്നും കൂട്ടരും മറ്റൊരു യൂണിവേഴ്‌സ് ഇല്ലാതാക്കുന്നതാകും കാണിക്കുന്നതെന്നാണ് പ്രധാന ഫാന്‍ തിയറി. അവര്‍ നശിപ്പിക്കുന്നത് ടോബി സ്‌പൈഡര്‍മാനായി നില്‍ക്കുന്ന യൂണിവേഴ്‌സായിരിക്കുമെന്നും ഇരു ടീമുകളും തമ്മിലുള്ള യുദ്ധം കാണിച്ചുകൊണ്ടായിരിക്കും. ടോബിയുടെ യൂണിവേഴ്‌സ് ഇല്ലാതായതിന് ശേഷമുള്ള കഥയാകും ഡൂംസ്‌ഡേയുടേത്.

സ്‌പൈഡര്‍മാന്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ ഓടിവരുന്നത് ടോബിയുടെ മുഖമാണ്. എന്നാല്‍ ഇനി അത് ഉണ്ടാകില്ലെന്നത് ആരാധകര്‍ എങ്ങനെ ഏറ്റെടുക്കുമെന്നും ചര്‍ച്ചയുണ്ട്. ഈയൊരു ഫാന്‍ തിയറി ആസ്പദമാക്കി വന്ന എഡിറ്റ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ദിലീപ് നായകനായ രസികനില്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ കഥാപാത്രം പറയുന്ന ഡയലോഗും സ്‌പൈഡര്‍മാന്‍ 3യിലെ രംഗങ്ങളും ചേര്‍ത്തുവെച്ചാണ് എഡിറ്റ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഡൂമിനെ നേരിടണമെങ്കില്‍ ഒരൊറ്റയാള്‍ക്ക് മാത്രമേ പീറ്റര്‍ പാര്‍ക്കറെ സഹായിക്കാനാകുള്ളൂവെന്നും അത് വെനം ആണെന്നും വീഡിയോയില്‍ പറയുന്നു. കറുപ്പ് സിനിമയിലെ ബി.ജി.എമ്മും ഗംഭീര എഡിറ്റും കൂടിയാകുമ്പോള്‍ രോമാഞ്ചം സമ്മാനിച്ച വീഡിയോയായി ഇത് മാറിയെന്നാണ് പലരുടെയും കമന്റ്.

ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച മാര്‍വല്‍ എഡിറ്റ് വീഡിയോ ഇതാണെന്നും പലരും അഭിപ്രായപ്പെടുന്നു. റോഡ്‌നി റൈറ്റ്‌സ് എന്ന ഐ.ഡിയാണ് വീഡിയോ പങ്കുവെച്ചത്. ഡൂംസ്‌ഡേയ്ക്കായി ഇനിയും രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് പലരുടെയും നിരാശ. ഡിസംബര്‍ 16ന് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കുമെന്നും ചെറുതായി നിരാശ നല്‍കുന്നു. ആദ്യ ഷോയ്ക്ക് മുമ്പ് സ്‌പോയിലറുകള്‍ കാണേണ്ടി വരുമെന്നും കമന്റുകളുണ്ട്.

Content Highlight: Edit video of Tobey Maguire’s video in Doomsday viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more