തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നീക്കത്തെ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍, കോണ്‍ഗ്രസ് മാത്രം ഇതില്‍ നിന്ന് അകലം പാലിക്കുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യ മുന്നണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് വഴിയൊരുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തും, കേന്ദ്ര ഏജന്‍സികളെ ആയുധമാക്കിയും പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് കേരളീയ സമൂഹം മറുപടി നല്‍കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശിവന്‍കുട്ടി പറഞ്ഞു.
‘ഇത്തരം ഭീഷണികള്‍ കൊണ്ട് സഖാവ് പിണറായി വിജയനെ തളര്‍ത്താമെന്ന് ആരും കരുതേണ്ട. ജനാധിപത്യപരമായ ഏതൊരു അന്വേഷണത്തെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍, ഇതൊരു അന്വേഷണമല്ല. മറിച്ച് കേരളത്തിലെ ഇടതുപക്ഷ ജനനായകനെ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാകുന്നു,’ ശിവന്‍കുട്ടി പറഞ്ഞു.
‘ഇവിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി എന്നതില്‍ വലിയ ദുരൂഹതയുണ്ട്. പിണറായി വിജയനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആദ്യം ചോദിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്,’ ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നീക്കത്തെ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍, കോണ്‍ഗ്രസ് മാത്രം ഇതില്‍ നിന്ന് അകലം പാലിക്കുകയാണ്. ബി.ജെ.പിക്ക് വഴിയൊരുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യ മുന്നണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്,’ ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വികസനത്തെയും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയെയും തകര്‍ക്കാന്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും സി.പി.ഐ.എം നേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തും, കേന്ദ്ര ഏജന്‍സികളെ ആയുധമാക്കിയും പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് കേരളീയ സമൂഹം മറുപടി നല്‍കും. കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഈ രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന റെയ്ഡുകള്‍.
ഇത്തരം ഭീഷണികള്‍ കൊണ്ട് സഖാവ് പിണറായി വിജയനെ തളര്‍ത്താമെന്ന് ആരും കരുതേണ്ട. ജനാധിപത്യപരമായ ഏതൊരു അന്വേഷണത്തെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍, ഇതൊരു അന്വേഷണമല്ല; മറിച്ച് കേരളത്തിലെ ഇടതുപക്ഷ ജനനായകനെ ലക്ഷ്യം വച്ചുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാകുന്നു.
ഇവിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി എന്നതില്‍ വലിയ ദുരൂഹതയുണ്ട്. പിണറായി വിജയനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആദ്യം ചോദിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നീക്കത്തെ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍, കോണ്‍ഗ്രസ് മാത്രം ഇതില്‍ നിന്ന് അകലം പാലിക്കുകയാണ്. ബി.ജെ.പിക്ക് വഴിയൊരുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യ മുന്നണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
കേരളത്തിന്റെ വികസനത്തെയും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയെയും തകര്‍ക്കാന്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കും.
തളരില്ല, പതറില്ല, പോരാട്ടം തുടരും.
Content Highlight: ED Raids at Pinarayi Vijayan’s Home: V Sivankutty of CPIM criticize Congress, Says Congress is who trying to destroy INDIA Alliance