ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
നിയമപ്രകാരം ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ഫോട്ടോ ഇല്ലാത്ത വ്യക്തിഗത അപേക്ഷാ ഫോമുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാകുന്ന വിധത്തില്‍ ഓരോ സംസ്ഥാനത്തെയും അപേക്ഷകളുടെ (എതിര്‍പ്പുകളുടെയും അവകാശവാദങ്ങളുടെയും) പട്ടിക പ്രസിദ്ധീകരിക്കണം.
എന്നാല്‍ ബീഹാറില്‍ 16.18 ലക്ഷം വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനാായി സമര്‍പ്പിച്ച അപേക്ഷകളുടെ പട്ടികയും വിശദാംശങ്ങളും ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടിവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനത്തെ മുഖ്യ ഓഫീസറാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്. ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സി.ഇ.ഒ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പേര് നീക്കം ചെയ്യപ്പെട്ടതിനാലോ പ്രായപൂര്‍ത്തിയായതിനാലോ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ അപേക്ഷിച്ചവരുടെ എണ്ണവും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവരുടെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തിയപ്പോള്‍ 12.92 ലക്ഷം വോട്ടര്‍മാരുടെ വ്യത്യാസമാണ് കണ്ടെത്തിയത് .
ഫോം 6 വഴി അപേക്ഷിച്ചാല്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കൂ. അപേക്ഷകളുടെ എണ്ണം ചേര്‍ക്കപ്പെടുന്നവരുടെ എണ്ണത്തെക്കാള്‍ കുറവാകരുത്.
മാര്‍ച്ച് ഏഴിന് പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പില്‍ കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് തന്നെ 16.18 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷിച്ചരുന്നെന്ന് കമ്മീഷന്‍ പരാമര്‍ശിച്ചതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമപ്രകാരം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ അപേക്ഷിച്ചവരുടെ പേരും വിശദാംശങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. എന്നാല്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അധികൃതര്‍ ഈ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പരാജയപ്പെട്ടതിനാല്‍, ഈ വോട്ടര്‍മാര്‍ ആരൊക്കെയാമെന്നും ഏത് നിയമസഭാമണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ ആണ് ഇവരെ ഉള്‍പ്പെടുത്തിയതെന്നും അറിയാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നത്.
ഇതിനെപ്പറ്റി ഉത്തര്‍പ്രദേശ് സി.ഇ.ഒ നവദീപ് റിന്‍വയുമായി സംസാരിച്ചെന്നും എന്നാല്‍ പ്രകോപിതനായി നിങ്ങളുടെ സംശയങ്ങളോ ചോദ്യങ്ങളോ പരിഹരിക്കാനുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നില്ലെന്നും പറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: ECI beat the law, hid names and details of about 18.5% of voters who applied for addition to the state’s final roll, Reporter Collective reports.