ദല്‍ഹി: ഹരിയാനയിലെ ജജ്ജാര്‍ ജില്ലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രതയിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ദല്‍ഹിയിലും, ഉത്തര്‍പ്രദേശിലെ മീററ്റിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഏകദേശം 6.30 ഓടേയാണ് ഈ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായത്.
ALSO READ: ഇന്ധനവില കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ കടന്നു
പ്രഭവസ്ഥാനത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.