| Thursday, 23rd May 2019, 9:41 am

പശ്ചിമബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃണമൂലും ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പശ്ചിമബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും.

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് സീറ്റില്‍ തൃണമൂലും ആറ് സീറ്റില്‍ ബി.ജെ.പിയുമാണ് മുന്നേറുന്നത്. രണ്ട് സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

എക്‌സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം പശ്ചിമബംഗാളില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബി.ജെ.പിയുടെ നിലഞ്ജന്‍ റോയ് ആണ് മുന്നില്‍. കൂച്ച് ബെഹറില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ചന്ദ്ര അധികാരിയാണ് മുന്നില്‍ ഇവിടെ തൊട്ടുപിന്നില്‍ നിസിത് പ്രമാണികാണ് മുന്നില്‍

Latest Stories

We use cookies to give you the best possible experience. Learn more