[] എച്ച്.ഐ.വി അണുബാധ ശരീരത്തിനുള്ളില്‍ കടന്നാലും ഏറെക്കാലങ്ങള്‍ക്ക് ശേഷമാകാം പുറത്ത് വരിക. ചിലപ്പോള്‍ ഒരുമാസത്തിന് ശേഷം പ്രകടമാകുകയാണെങ്കില്‍ മറ്റ് ചിലപ്പോള്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാകാം എച്ച്.ഐ.വി യുടെ ലക്ഷണങ്ങള്‍ പ്രകടമാകുക.
എച്ച്.ഐ.വി അണുബാധിതരില്‍ പ്രധാനമായും പ്രകടമാകുന്ന ആദ്യ ലക്ഷണങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
1)പനി:
എയ്ഡ്‌സിന്റെ ആദ്യ ലക്ഷണം വിട്ടുമാറാത്ത പനിയാണ്. അക്യൂട് റിട്രോവൈറല്‍ സിന്‍ഡ്രം എന്നാണ് ഈ പനി അറിയപ്പെടുന്നത്.
പനിക്കൊപ്പം ശരീര വേദനയും ക്ഷീണവും ഉണ്ടായിരിക്കും.
2)അമിത ക്ഷീണം:
എച്ച്.ഐ.വി വൈറസ് രക്തത്തില്‍ പടരുന്നതോടെ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്രമേണ നഷ്ടമാകാന്‍ തുടങ്ങും.
ഇതിനാല്‍അസുഖങ്ങള്‍ അടിക്കടി വരികയും ക്ഷീണം വര്‍ധിക്കുകയും ചെയ്യും.
3)സന്ധിവേദനയും പേശിവേദനയും:
എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതോടെ സന്ധികളുടെ പ്രവര്‍ത്തനം താറുമാറിലാകുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും.
തൊണ്ട വേദനയും തലവേദനയും എച്ച്.ഐ.വിയുടെ ആദ്യ ലക്ഷണങ്ങളാണ്.
4)തൊലിയിലെ തിണര്‍പ്പ്:
തൊലിയിലെ തിണര്‍പ്പ് എച്ച്.ഐ.വിയുടെ ആദ്യ ലക്ഷണമാണ്. തൊലിയില്‍ ചൊറിച്ചിലുണ്ടാകുകയും തിണര്‍ക്കുകയും ദീര്‍ഘനാള്‍ മാറാതെ നില്‍ക്കുകയും ചെയ്യും.
5)മനംപിരട്ടലും ഛര്‍ദ്ദിയും:
അടിക്കടിയുള്ള മനംപിരട്ടലും വിട്ടുമാറാത്ത ഛര്‍ദ്ദിയും എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളാണ്.
6)ഭാരം കുറയുക:
അടിക്കടിയുള്ള അസുഖങ്ങളും രോഗപ്രതിരോധ ശേഷി നഷ്ടമാകുന്നതുമെല്ലാം ശരീര ഭാരം കുറക്കും. തുടര്‍ച്ചയായി ശരീര ഭാരം കുറയുന്നത് എയ്ഡ്‌സിന്റെ മറ്റൊരു ലക്ഷണമാണ്.
7)വരണ്ട കഫവും ന്യൂമോണിയയും:
എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരില്‍ കഫരോഗങ്ങള്‍ വിട്ടുമാറാതിരിക്കുകയും ഒടുവില്‍ ന്യൂമോണിയ ആകുകയും ചെയ്യും.
8)രാത്രികാലത്തെ അമിതവിയര്‍പ്പ്:
എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരില്‍ രാത്രികാലങ്ങളില്‍ വിയര്‍ക്കുന്നത് കൂടുതലായിരിക്കും.
ഈ ലക്ഷണങ്ങളെല്ലാം തന്നെ മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളായും വരുന്നവയാണ്. ഏതെങ്കിലും ചില ലക്ഷണങ്ങള്‍ ഒരുമിച്ച് വന്നാല്‍ അതിനര്‍ത്ഥം എച്ച്.ഐ.വി അണുബാധ ശരീരത്തില്‍ പ്രവേശിച്ചുവെന്നല്ല. മറിച്ച് എല്ലാ ലക്ഷണങ്ങളും ഒരുപോലെ പ്രകടമാകുന്നവര്‍ രോഗനിര്‍ണ്ണയം നടത്തുന്നതാണ് നല്ലത്.