കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ ഡി.വൈ.എഫ്.ഐയുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പാഠപുസ്തക അച്ചടി വൈകിയതിനെതിരെയായണ് ഡി.വൈ.എഫ്.ഐ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചത് നിരവധി വിദ്യാര്‍ത്ഥികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
ആദ്യം കരിങ്കൊടികാണിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് നിലവിളക്ക് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം ഒരു പൊതു വിഷയത്തില്‍ അബ്ദുറബ്ബിനെതിരെ ഡി.വൈ.എഫ്.ഐയെ പോലെയുള്ള സംഘടന നിലവിളക്ക് കൊളുത്തി പ്രതിഷേധം തിരഞ്ഞെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അത് പി.കെ അബ്ദുറബ്ബിന്റെ വ്യക്തിപരമായ വിശ്വസങ്ങളെ അപഹസിക്കുന്നവിധത്തിലുള്ളതായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂള്‍ തുറന്ന് ഏറെ ദിസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും അബ്ദു റബ്ബിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാഠ പുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു തിങ്കഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സ്വകാര്യ പ്രസിന് അച്ചടി കരാര്‍ നല്‍കാനുള്ള നീക്കമാണ് പാഠപുസ്തക അച്ചടി വൈകാന്‍ കാരണം. എന്നാല്‍ സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു.