ന്യൂദല്‍ഹി: ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഈ തെരുവുകളില്‍ തന്നെ ഉണ്ടാകുമെന്ന് എ.എ റഹീം എം.പി. മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
‘തെരുവിലേക്ക് ഞങ്ങള്‍ ഇതാ മടങ്ങി വരുന്നു.. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഈ തെരുവുകളില്‍ തന്നെ ഉണ്ടാകും. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ. ജനാധിപത്യത്തെ വീണ്ടെടുക്കും വരെ,’ അദ്ദേഹം കുറിച്ചു.
ഇന്ന് ദല്‍ഹിയില്‍വച്ച് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്നലെ രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ എല്ലാവരും പുറത്തിറങ്ങിയത്. ഇന്റര്‍നെറ്റ് കട്ട് ചെയ്തു. മെട്രോകള്‍ പൂട്ടി.
തെരുവുകളില്‍ മുഴുവന്‍ പൊലീസും അര്‍ദ്ധ സൈനികരും, ഒരു പോയിന്റ് കടക്കാന്‍ പോലും കഴിയാത്ത വിധം ബാരിക്കേഡുകള്‍ പിക്കറ്റിങ്ങുകള്‍….അതിനെയെല്ലാം മറികടന്നാണ് ആയിരങ്ങള്‍ ജന്തര്‍ മന്തറിലേക്ക് കുതിച്ചത്.
നിങ്ങളുടെ തോക്കുകള്‍ തോല്‍ക്കും, ജനാധിപത്യം ജയിക്കും, ഇന്ന് പകല്‍ 11:30 ന് ദല്‍ഹിയില്‍
പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.
വരാനിരിക്കുന്ന ഞങ്ങളുടെ പോരാട്ടങ്ങള്‍ അവിടെ പറയും. നമുക്ക് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം വീണ്ടെടുക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാനത്ത് ഇന്നലെ ആരംഭിച്ച പ്രതിഷേധത്തില്‍ ഇടത് നേതാക്കളും അറസ്റ്റിലായിരുന്നു.
എം.എ.ബേബി, ബൃന്ദ കാരാട്ട്, എ.എ.റഹീം തുടങ്ങിയ നേതാക്കളെ എം.എ ബേബിയുടെ വസതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights: DYFI and SFI will remain on these very streets until Gyanesh Kumar resigns: AA Rahim.