| Tuesday, 27th August 2019, 10:06 pm

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ; 'ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണം, അറസ്റ്റ് ചെയ്യണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മോഹനന്‍ വൈദ്യര്‍ക്കെതിരെ രംഗത്തെത്തി ഡി.വൈ.എഫ്.ഐ. മോഹനന്‍ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ മോഹന്‍ വൈദ്യര്‍ ചികിത്സ നടത്തി വരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റി മാര്‍ച്ച് നടത്തി.

സ്ഥാപനത്തിനെതിരെ അടുത്ത ഘട്ട സമരത്തിന്റെ ഭാഗമായി പൊലീസിനും ആരോഗ്യ വകുപ്പിനും എതിരെ പരാതി നല്‍കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. പഞ്ചായത്ത് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്നു.

മോഹനന്‍ വൈദ്യരുടെ സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘടന ജില്ലാ സെക്രട്ടറി ആര്‍. രാഹുല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജെയിംസ് സാമുവല്‍ അദ്ധ്യക്ഷനായി.

Latest Stories

We use cookies to give you the best possible experience. Learn more