| Sunday, 4th October 2026, 8:33 pm

ഈ ക്യാച്ചെടുത്തവന് 42 വയസോ! കാലമെത്ര കഴിഞ്ഞാലും സിംഹം സിംഹം തന്നെയെന്നോര്‍മിപ്പിച്ച് ബ്രാവോ; വീഡിയോ

ആദർശ് എം.കെ.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ അമ്പരപ്പിക്കുന്ന ക്യാച്ചുമായി കരീബിയന്‍ ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോ. ടൂര്‍ണമന്റിന്റെ മൂന്നാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കാന്‍ ബ്രാവോയെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം.

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു ബ്രാവോയുടെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. റയാദ് എംറിറ്റിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ഫാഫ് ഡു പ്ലെസിക്ക് പിഴച്ചു. എന്നാല്‍ പിഴവേതും കൂടാതെ ബ്രാവോ ആ പന്ത് കൈപ്പിടിയിലൊതുക്കി.

ആ ക്യാച്ചിന്റെ വീഡിയോ കാണാം;

തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബ്രാവോയുടെ ക്യാച്ച്. 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം, പന്തില്‍ മാത്രം ഫോക്കസ് ചെയ്ത്, കൃത്യമായി ആ ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി. ഓപ്പണര്‍ റിച്ചാര്‍ഡ് ലെവിയുടെയും ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്‌സിന്റെയും വെടിക്കെട്ടിലാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് മികച്ച സ്‌കോറിലെത്തിയത്.

39 പന്തില്‍ 87 റണ്‍സുമായാണ് ഓപ്പണര്‍ റിച്ചാര്‍ഡ് ലെവി തിളങ്ങിയത്. എട്ട് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ലെവിയുടെ ഇന്നിങ്‌സ്.

അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 179.49 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ അഞ്ച് സിക്‌സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 39 പന്തില്‍ 70 റണ്‍സുമായാണ് ഡി വില്ലിയേഴ്‌സ് കളം വിട്ടത്.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനായി ഡേവ് മുഹമ്മദ് രണ്ട് വിക്കറ്റും റയാദ് എംറിറ്റ്, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. 27 പന്തില്‍ 47 റണ്‍സുമായി നായകന്‍ ക്രിസ് ഗെയ്‌ലും അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി റെയ്മണ്‍ റീഫറുമാണ് ക്രീസില്‍.

സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍

റിച്ചാര്‍ഡ് ലെവി, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്‌സ്, കോളിന്‍ ഇന്‍ഗ്രം, മോണി വാന്‍ വൈക് (വിക്കറ്റ് കീപ്പര്‍), സാരെല്‍ എര്‍വീ, ആരോണ്‍ ഫാന്‍ഗിസോ, വെയ്ന്‍ പാര്‍ണെല്‍, മര്‍ച്ചന്റ് ഡി ലാംഗെ, ഇമ്രാന്‍ താഹിര്‍, റോബര്‍ട്ട് ഫ്രൈലിങ്ക്.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍

ക്രിസ് ഗെയ്ല്‍ (ക്യാപ്റ്റന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, ചാഡ്വിക് വാള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്വെയ്റ്റ്, റെയ്മണ്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, റയാദ് എംറിറ്റ്, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, സുലൈമാന്‍ ബെന്‍, ഡേവ് മുഹമ്മദ്.

Content Highlight: Dwayne Bravo takes a brilliant catch to dismiss Faf du Plessis in the World Championship of Legends.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more