| Sunday, 19th February 2017, 2:35 pm

എല്ലാ ആണുങ്ങളോടുമാണ് എനിക്കു പറയാനുള്ളത്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുല്‍ഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ സംഭവത്തിനു പിന്നിലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് പൊലീസിനോട് താന്‍ ആവശ്യപ്പെടുന്നു.


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ സംഭവം തന്നെ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

“നമ്മുടെ സമൂഹം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ച് ഞാന്‍ അഭിമാനം കൊള്ളാറുണ്ടായിരുന്നു. പ്രത്യേകിച്ച് നമ്മള്‍ സ്ത്രീകളോട് പെരുമാറുന്ന രീതിയെക്കുറിച്ച്. പക്ഷെ കഴിഞ്ഞദിവസകൊണ്ട് അതെല്ലാം തകര്‍ന്നു.” ദുല്‍ഖര്‍ പറയുന്നു.


Also Read: ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍: മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍ 


ഈ സംഭവത്തിനു പിന്നിലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് പൊലീസിനോട് താന്‍ ആവശ്യപ്പെടുന്നു.

സ്ത്രീകളെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ദുല്‍ഖര്‍ പറയുന്നു.

“എല്ലാ ആണുങ്ങളോടും ഞാന്‍ ആവശ്യപ്പെടുകയാണ്. ജാഗരൂകരായിരിക്കുക. സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുകൂടിയുണ്ട്.” ദുല്‍ഖര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more