| Friday, 29th April 2022, 1:56 pm

കള്ളച്ചിരി ചിരിക്കരുത്; മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം കഴിഞ്ഞാല്‍ മമ്മൂട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട മേഖലയാണ് ഫോട്ടോഗ്രഫി. ക്യാമറയുടെ വലിയൊരു ശേഖരം തന്നെയുണ്ട് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ വൈറലാവാറുണ്ട്.

എന്നാല്‍ ഇപ്പാേള്‍ അദ്ദേഹം എടുത്ത ഫോട്ടോ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി എടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുല്‍ഖര്‍ തന്നെയാണ് മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

‘വെളിച്ചം ശ്രദ്ധിക്ക്, ക്യാമറയിലേക്ക് നോക്ക്, കള്ളച്ചിരി ചിരിക്കരുത് എന്ന് സീനിയര്‍ പറയുമ്പോള്‍,
കാല്‍മുട്ടുകള്‍ വിറക്കുന്നു, കാരണം ലെന്‍സിന് പിന്നില്‍ അദ്ദേഹമാണ്,’ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

മമ്മൂട്ടിയുടെ സി.ബി.ഐ 5 ദി ബ്രെയ്‌ന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കെ. മധുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി എസ്. എന്‍. സ്വാമിയാണ് തിരക്കഥ ഒരുക്കിയത്. ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹേ സിനാമികയാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അദിതി റാവോയുമാണ് നായികമാരായെത്തിയത്.

Content Highlight: dulquer salman shares the pictures of him shot by mammootty

Latest Stories

We use cookies to give you the best possible experience. Learn more