| Monday, 22nd June 2020, 7:52 pm

കൊവിഡ് 19 മാറി; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഫ്രാന്‍സില്‍ റി റിലീസ് ചെയ്യുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഫ്രാന്‍സില്‍ കൊവിഡ് 19 നിയന്ത്രണവിധേയമായി കഴിഞ്ഞിട്ടുണ്ട്. ഇതോടെ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഫ്രാന്‍സില്‍ റി റിലീസ് ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രമാണ് ഫ്രാന്‍സില്‍ റി റിലീസ് ചെയ്യുന്നത്. ചിത്രം നിരൂപക ശ്രദ്ധയും തിയേറ്റര്‍ വിജയവും നേടിയിരുന്നു. ചിത്രം മുന്നേറുമ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയ്യേറ്ററുകള്‍ അടച്ചത്.

ഫ്രാന്‍സില്‍ ചിത്രം റി റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് സംവിധായകന്‍ ദേശിംഗ പെരിയ സ്വാമി അറിയിച്ചിരുന്നു. ലോകത്തെ ചില ഭാഗങ്ങളെങ്കിലും കൊവിഡ് മുക്തമാവുന്നതിലെ സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി.

ദുല്‍ഖറിനെ കൂടാതെ റിതു വര്‍മ്മ, ഗൗതം മേനോന്‍, രക്ഷന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുബായില്‍ ചിത്രം മെയ് 27ന് റി റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more