| Wednesday, 29th July 2020, 4:11 pm

വിനായകിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍; തൊട്ട് പിറ്റേന്ന് ഒരു സര്‍പ്രൈസ് സമ്മാനവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ തൊടുപുഴ സ്വദേശി വിനായകിനെ അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിനായകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ദുല്‍ഖര്‍ ഒരു സര്‍പ്രൈസ് സമ്മാനവും വീട്ടിലെത്തിച്ചു.

കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസം രാത്രിയാണ് വിനായകിനെ ദുല്‍ഖര്‍ വിളിച്ചത്. പിറ്റേന്ന് ഒരു സമ്മാനം വിനായകിനായി വീട്ടിലേക്ക് കൊടുത്ത് വിടുന്നുണ്ടെന്നും ദുല്‍ഖര്‍ അറിയിക്കുകയായിരുന്നു.

സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണാണ് വിനായകിന് സമ്മാനമായി ദുല്‍ഖര്‍ നല്‍കിയത്.സി.ബി.എസ്.ഇ കൊമേഴ്‌സ് ബാച്ചില്‍ പരീക്ഷ എഴുതിയ വിനായകിന് 500ല്‍ 493 മാര്‍ക്കാണ് ലഭിച്ചത്.

നേരത്തെ പ്രധാനമന്ത്രി നേരിട്ട് വിനായകിനെ അഭിനന്ദിച്ചിരുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനം നടത്തനാണ് വിനായകിന്റെ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more