| Friday, 24th December 2021, 1:28 pm

മിന്നല്‍ മുരളിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ അടിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മിന്നല്‍ മുരളി ടീമിനും ടോവിനോക്കും ആശംസകള്‍ അറിയിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനും ബേസിലിനും കുറിപ്പ് ടീമിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു എന്നായിരുന്നു ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഡിസംബര്‍ 24 ഇന്ത്യന്‍ പ്രാദേശിക സമയം ഉച്ചക്ക് 1.30 ക്കാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്സിലൂടെ റീലീസ് ചെയ്യുന്നത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

നേരത്തെ ദുല്‍ഖുര്‍ സല്‍മാന്‍ നായകനായ കുറുപ്പില്‍ അതിഥി വേഷത്തില്‍ ടോവിനോ എത്തിയിരുന്നു. വലിയ തിരക്കുകള്‍ക്ക് ഇടയിലും കുറുപ്പിലെ അതിഥി വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ സമ്മതം മൂളിയ ടോവിനോക്ക് അന്നും ദുല്‍ഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിരുന്നു.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നായനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ട്രയ്‌ലറും ഇന്ന് വൈകിട്ട് 6 മണിക്ക് റീലീസ് ചെയ്യും. സല്യൂട്ട് ജനുവരിയിലാണ് തീയറ്ററില്‍ റീലീസ് ചെയ്യുക
ബേസില്‍ ജോസഫ് സംവിധാന കുപ്പായം അണിയുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി ടോവിനോ തോമസ് ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഒന്നിച്ച ഗോദ വന്‍ പ്രേക്ഷകരെ പ്രീതിയാണ് സമ്പാദിച്ചത്.

ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മമ്മൂകോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more