| Friday, 4th August 2023, 1:56 pm

ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഫലം എത്ര? മറുപടി നല്‍കി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ഹീരിയേ എന്ന ആല്‍ബം വലിയ ശ്രദ്ധ നേടിയിരുന്നു. ആല്‍ബത്തിനൊപ്പം തന്നെ പാട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നല്‍കിയ അഭിമുഖങ്ങളും ശ്രദ്ധ നേടിയിരുന്നു. ഒരു പാട്ടിന് വേണ്ടി മാത്രം ഇത്രയധികം സമയം ചെലവഴിച്ച് പ്രൊമോഷന്‍ നടത്തുന്ന ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ന്യൂസ് 18 ഷോഷ ചാനലിന് നല്‍കിയ ദുല്‍ഖറിന്റെ അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിന്റെ സാലറി എത്രയാണെന്ന ഗൂഗിള്‍ സെര്‍ച്ചിനെ പറ്റി ചോദിച്ചപ്പോള്‍ ആദ്യം താരം ഒന്ന് അമ്പരന്നു. തന്റെ പ്രതിഫലം ചിത്രത്തെ ആശ്രയിച്ചിരിക്കുമെന്ന് പിന്നാലെ മറുപടിയും നല്‍കി.

‘അത് ചെയ്യുന്ന സിനിമയെ ആശ്രയിച്ചിരിക്കും. ഞാന്‍ പണത്തിന് പ്രാധാന്യം കൊടുക്കാറില്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് വര്‍ക്ക് ചെയ്യാന്‍ സന്തോഷമേയുള്ളൂ. ചെയ്യുന്ന പ്രൊജക്ടിനെ ആശ്രയിച്ചാണ് പ്രതിഫലം തീരുമാനിക്കുന്നത്, അത് ഫിക്‌സ്ഡായിരിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

റീമേക്ക് ചിത്രങ്ങളോട് തനിക്ക് താല്‍പര്യമില്ലെന്നും താരം പറഞ്ഞു. ‘റീമേക്കുകളോട് എനിക്ക് താല്‍പര്യമില്ല. ഒറിജിനല്‍ കണ്ടന്റ് കണ്ടെത്താന്‍ ശ്രമിക്കണം. റിലീസിന് ശേഷം വിജയിച്ച ഒരുപാട് സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം റീമേക്കുകളായിരുന്നു. അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്. ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ജസ്‌ലീന്‍ റോയലാണ് ദുല്‍ഖറിനൊപ്പം ആല്‍ബത്തില്‍ അഭിനയിച്ചത്. ജസ്‌ലീനും അര്‍ജീത്ത് സിങ്ങും ചേര്‍ന്നാണ് പാട്ട് പാടിയത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അതേസമയം ഓഗസ്റ്റ് 18നാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന് പുറമേ രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Dulquer Salmaan talks about his salary

Latest Stories

We use cookies to give you the best possible experience. Learn more