മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായത് കൊണ്ട് തന്നെ വെള്ളിത്തിരയിലേക്ക് വരുമ്പോൾ ദുൽഖർ സൽമാൻ എന്ന നടന് പ്രതീക്ഷകളുടെ ഭാരമായുണ്ടായിരുന്നു. എന്നാൽ ആദ്യ സിനിമയായ സെക്കൻഡ് ഷോ മുതൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച തെരെഞ്ഞെടുപ്പുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്റേതായ ഒരിടം സിനിമാ ലോകത്ത് ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് ജനപ്രിയ നടനായി മാറി കഴിഞ്ഞു ദുൽഖർ സൽമാൻ.
ആകാസം ലോ ഒക്ക താരയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ആകാസം ലോ ഒക്ക താര.Photo. Screen Grab/ Youtube.com
‘ഞങ്ങളുടെ കൂടെ ഒരു വലിയ തിമിംഗലം കൂടി വരുന്നുണ്ട്, ഓ.എം. പക്ഷേ രണ്ടും രണ്ട് ഴോണറിലുള്ള രണ്ട് ഭാഷകളിലുള്ള സിനിമകളാണ്. അതും ഇതും എല്ലാവരും കാണണം. ഐ ആം ഗെയിം പോലെയല്ല ഈ സിനിമ. വേറൊരു ഴോണർ പടമാണ്. പക്ഷേ ഇതൊരു തെലുങ്ക് സിനിമയായിട്ട് നിങ്ങൾക്ക് തോന്നുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയിൽ എവിടെയും നടക്കാൻ പറ്റുന്ന ഏതൊരു ഗ്രാമത്തിലോ നാട്ടിലോ നടക്കാൻ പറ്റുന്ന ഒരു കഥയാണ് സിനിമയിലേത്. നമ്മൾ കൊച്ചുകുട്ടിയായിരിക്കുമ്പോൾ നമുക്ക് കുറെ സ്വപ്നങ്ങളൊക്കെ ഉണ്ടാവും. നമ്മുടെ സ്വപ്നങ്ങൾക്ക് ലിമിറ്റ്‌സൊന്നും ഇല്ല. ഏതൊരു കുട്ടിയും ഇപ്പോൾ നാളെ അസ്‌ട്രോനെറ്റ് ആവണമെന്ന് പറഞ്ഞാലും അങ്ങനെ ആഗ്രഹിക്കാൻ എല്ലാവർക്കും പറ്റും.
പിന്നീട് സ്കൂളും കോളേജിലേക്കൊക്കെ വരുമ്പോൾ സ്വപ്നങ്ങളുടെ സൈസ് ചിലപ്പോൾ കുറയും. മാതാപിതാക്കളെ നമുക്ക് പേടിയുണ്ടാവും. ഇപ്പോൾ എന്റെ പേരെന്റസാണെങ്കിലും എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ശെരിക്കും പേടിയായിരുന്നു. ‘എടാ നീയിത് ചെയ്യുമോ, ഇത് വല്ലതും നിനക്ക് വരുമോ’ എന്നൊക്കെയാണ് പറഞ്ഞത്.
സിനിമയിൽ വരുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ഡെസ്റ്റിനേഷൻ. ഇവിടെ വരെ എത്തുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഇവിടം വരെ എത്തുകയും ഇത്രയും വർഷം വരെ ഇവിടെ നിൽക്കുകയും നിങ്ങളുടെയൊക്കെ സ്നേഹം കിട്ടുകയും ചെയ്യുന്നത് തന്നെയാണ് എന്റെ ഡെസ്റ്റിനേഷൻ. അതുകൊണ്ട് എന്നോട് ഒരു ഡ്രീം റോളോ ഡ്രീം സിനിമയോ ഡ്രീം ഫിലിംമേക്കറോ ഏതാണെന്ന് ചോദിച്ചാൽ എനിക്ക് പറയാനറിയില്ല. ഞാൻ എന്റെ സ്വപ്നത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്,’ നടൻ പറഞ്ഞു.
Content Highlight: Dulquer Salmaan talks about his father and his new film titled Aakasamlo Oka Tara.