| Thursday, 19th February 2026, 3:22 pm

എന്നാലും ന്റെ അമാലിത്ത... കല്ലൂനെ സൈഡാക്കിയല്ലോ; സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയും മരുമകളും മുന്നിൽ തന്നെയെന്ന് സോഷ്യൽ മീഡിയ

നന്ദന എം.സി

സ്റ്റൈലിലും ഫാഷനിലും തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും വരെ അസൂയയോടെ നോക്കി കാണുന്ന ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതേ പാതയിലാണ് മകൻ ദുൽഖർ സൽമാനും സഞ്ചരിക്കുന്നത്.

ഫാഷൻ സെൻസിൽ ദുൽഖർ ഒട്ടും പിറകിലല്ലെന്നാണ് ആരാധകർ പറയുന്നത്. യുവതാരങ്ങളിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം അണിയുന്ന ഒരാളെന്ന വിശേഷണം ദുൽഖർ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

അക്കാര്യത്തിൽ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും ഒട്ടും പിന്നിലല്ല. ആത്മവിശ്വാസത്തോടെയും ലാളിത്യത്തോടെയും വേദികളിലെത്തുന്ന അമാലിനെ മലയാളികൾ പലതവണ കണ്ടിട്ടുണ്ട്.

ദുൽഖർ സൽമാൻ, അമാൽ സൂഫിയ, Photo: Dulquer Salmaan/ Facebook

ഇപ്പോഴിതാ, മുംബൈയിൽ നടന്ന ഒരു പരിപാടിയിലാണ് അമാൽ വീണ്ടും കയ്യടി നേടിയത്. ദുൽഖറിനൊപ്പം എത്തിയ അമാലിനെ പാപ്പരാസികൾ വളഞ്ഞു. സ്റ്റൈലിലും ആറ്റിറ്റ്യൂഡിലും ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കാണ് അമാലിന്റേതെന്നായിരുന്നു അവരിലെ ചിലരുടെ കമന്റ്.

കൂടെയുണ്ടായിരുന്ന കല്യാണി പ്രിയദർശനെ വരെ ‘സൈഡ്’ ആക്കിയാണ് അമാൽ ശ്രദ്ധകവർന്നതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. ബ്ലാക്ക് ആൻഡ് ബ്ലൂ കളറിൽ ഉള്ള വസ്ത്രമണിഞ്ഞ അമാലും ബ്ലാക്ക് ഡ്രെസ്സിൽ എത്തിയ ദുൽഖറുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

കല്യാണി ഇത്രയൊക്കെ അണിഞ്ഞൊരുങ്ങിയിട്ടും സിമ്പിളായി വന്ന അമാൽ കൊണ്ടുപോയി, സ്റ്റൈലിന്റെ കാര്യത്തിൽ മുന്നിലാണ് മമ്മൂട്ടിയും മരുമകളും, അമാലിത്ത കല്ലൂനെ സൈഡാക്കിയല്ലോ..തുടങ്ങി നിരവധി കമന്റുകളോടെയാണ് ചിത്രങ്ങൾ ട്രെൻഡാകുന്നത്.

ദുൽഖർ സൽമാൻ, അമാൽ സൂഫിയ, Photo: Dulquer Salmaan/ Facebook

അതേസമയം, ‘കല്യാണി തന്നെയാണ് സുന്ദരി, നമ്മുടെ നീലിയോളം വരില്ല അമാൽ’ എന്നുമുള്ള മറുവിഭാഗത്തിന്റെ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷവും മുംബൈയിലെ ഒരു പരിപാടിയിൽ അമാലിന്റെയും ദുൽഖറിന്റെയും സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു. അമാലിന്റെ സ്റ്റൈലിഷ് ലുക്കും ആത്മവിശ്വാസവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

2011 ഡിസംബർ 22നാണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും വിവാഹിതരായത്. മറിയം അമീറ സൽമാൻ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. ആർക്കിടെക്റ്റായ അമാൽ, ഇന്റീരിയർ ഡിസൈനർ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.

Content Highlight: Dulquer Salmaan’s wife Amaal is trending on social media again

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more