| Sunday, 29th November 2026, 10:45 pm

108, 98, 83, അടുത്ത ഹിറ്റും ലോഡിങ്; ഇത് തെലുങ്കിന്റെ കുഞ്ഞിക്ക ഗാരു

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ നിന്നും കരയറിന് തുടക്കമിട്ട നായകനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ താരം പിന്നീടങ്ങോട്ട് സിനിമാമേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ താരം വര്‍ഷങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലാണ്.

സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ തെലുങ്കിലായിരുന്നു പുറത്തിറങ്ങിയത്. ഇതോടെ ടോളിവുഡിന്റെ ദത്തുപുത്രന്‍ എന്ന വിളിപ്പേര് സ്വന്തമാക്കാനും ഇന്‍ഡസ്ട്രിയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തിയ മലയാള ചിത്രം ഐ ആം ഗെയിം ബോക്‌സ് ഓഫീസില്‍ പരാജയമേറ്റ് വാങ്ങിയിരുന്നു.

ആകാശത്തില്‍ ഒരു താരകം. Photo: X.com

ഇതോടെ താരം ഇനി തെലുങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നു പലരും പരിഹാസമറിയിച്ചത്. എന്നാല്‍ ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ തന്നെയായിരുന്നു ദുല്‍ഖര്‍ മറുപടി നല്‍കിയത്. പവന്‍ സാദിനേനി സംവിധാനം ചെയ്ത് കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ആകാശത്തില്‍ ഒരു താരകം അമ്പത് കോടിയും പിന്നിട്ടാണ് ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.

ശക്തമായ മെസേജ് നല്‍കുന്ന, ഇമോഷണലി കണ്ക്ട് ചെയ്യുന്ന ഫീല്‍ ഗുഡ് ചിത്രമായിട്ടായിരുന്നു സംവിധായകന്‍ എ.ഒ.ടി ഒരുക്കിയത്. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന (സാത്വിക വീരവള്ളി) എന്ന പെണ്‍കുട്ടിയുടെ ബഹിരാകാശ യാത്ര എന്ന സ്വപ്‌നത്തെയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പിന്തുണക്കുന്ന കൃഷ്ണ (ദുല്‍ഖര്‍) എന്ന ചെറുപ്പക്കാരനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ ദുല്‍ഖര്‍ തന്നെ കുറിച്ചുള്ള ട്രോളുകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സിനിമാ ലോകത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ തെലുങ്ക് ചിത്രം ചെയ്യുമ്പോള്‍ തെലുങ്കില്‍ മലയാള ചിത്രമാണ് താന്‍ ചെയ്യുന്നത് എന്നാണ് ട്രോളുകളെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെതായി തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് കി
ട്ടിയ കളക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആകാശത്തില്‍ ഒരു താരകം. Photo: X.com

ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തി 2018 ല്‍ പുറത്തിറങ്ങിയ മഹാനടിക്ക് 83 കോടിയായിരുന്നു ലഭിച്ചത്. പിന്നാലെയെത്തിയ സീതാരാമത്തിന് 98 കോടി ലഭിച്ചു. ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടി നല്‍കിയതും സീതാ രാമമായിരുന്നു. തെലുങ്കില്‍ താരം തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത് 108 കോടിയോളം കളക്ഷന്‍ നേടിയ ലക്കി ബാസ്‌ക്കറിയിലൂടെയായിരുന്നു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന് ഒരുപാട് ആരാധകരെയും നേടി നല്‍കി. ഇപ്പോഴിതാ ആകാശത്തില്‍ ഒരു താരകത്തിലൂടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് പട്ടം നേടാനുള്ള തയ്യാറെടുപ്പിലാണ് ടോളിവുഡിന്റെ പ്രിയപ്പെട്ട ദുല്‍ഖര്‍ ഗാരു.

Content Highlight: Dulquer Salmaan’s telugu movie collection world wide these years

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more