| Monday, 18th May 2026, 8:43 am

30 കോടിയില്‍ കുറഞ്ഞ ഒരു കച്ചവടവുമില്ല, ബ്രാന്‍ഡ് ഡി.ക്യു എന്ന് വെറുതേ വിളിക്കുന്നതല്ലെന്ന് അറിയിച്ച് താരത്തിന്റെ ഒ.ടി.ടി ഡീലുകള്‍

അമര്‍നാഥ് എം.

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് നേടിയ ചുരുക്കം നടന്മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സിനിമകള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് ദുല്‍ഖര്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. തെലുങ്കില്‍ സീനിയര്‍ താരങ്ങളെക്കാള്‍ മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനും ദുല്‍ഖറിന് സാധിച്ചു.

സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒരു ബ്രാന്‍ഡായി മാറിയ ദുല്‍ഖര്‍ ഒന്നിന് പിന്നാലെ ഒന്നായി വമ്പന്‍ പ്രൊജക്ടുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന്റെ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്‌സ് റെക്കോഡ് തുകക്കാണ് വിറ്റുപോകുന്നത്. ഷൂട്ട് പൂര്‍ത്തിയായ ഐ ആം ഗെയിം മുതല്‍ ഷൂട്ട് പകുതിയായ DQ41 വരെ ഈ ലിസ്റ്റിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ Photo: Screen grab/ The Hollywood Reporter India

കരിയറിലെ വന്‍ പരാജയമായ കിങ് ഓഫ് കൊത്ത മുതല്‍ ഇങ്ങോട്ട് ദുല്‍ഖറിന്റെ എല്ലാ സിനിമകളും 30 കോടിക്ക് മുകളിലാണ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയത്. കിങ് ഓഫ് കൊത്ത (40 കോടി), ലക്കി ഭാസ്‌കര്‍ (30 കോടി), ആകാശം ലോ ഒക്ക താര (34 കോടി) DQ 41 (40 കോടി) എന്നിങ്ങനെയാണ് ദുല്‍ഖര്‍ സിനിമകളുടെ ഒ.ടി.ടി റൈറ്റ്‌സ്.

ഷൂട്ട് പൂര്‍ത്തിയായ ഐ ആം ഗെയിമിന് റെക്കോഡ് തുകയാണ് ചോദിക്കുന്നത്. മിനിമം 50 കോടിയാകും ചിത്രത്തിന്റെ ഡീലെന്ന് സിനിമാപേജുകള്‍ കണക്കുകൂട്ടുന്നുണ്ട്. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് ഗ്രാന്‍ഡാകുമെന്ന് തന്നെയാണ് പ്രതീക്ഷ. റിലീസിന് മുമ്പ് തന്നെ റെക്കോഡ് റൈറ്റ്‌സുകളാണ് ഐ ആം ഗെയിം ലക്ഷ്യം വെക്കുന്നത്.

I’m game/ Dulquer salmaan X page

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 50ലധികം ലൊക്കേഷനുകളിലായി 180 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാരാണ് അണിനിരക്കുന്നത്.

ക്രിക്കറ്റ് ബെറ്റിങ്ങും അതുമായി ബന്ധപ്പെട്ട് നചക്കുന്ന ആക്ഷനുകളുമാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചന. ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെയും ഐ ആം ഗെയിമില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് താരം കതിര്‍, മിഷ്‌കിന്‍, സാന്‍ഡി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. കയേദു ലോഹറാണ് ചിത്രത്തിലെ നായിക. ഓണത്തിന് ഐ ആം ഗെയിം തിയേറ്ററുകളിലെത്തും.

Content Highlight: Dulquer Salmaan’s last four movies OTT deal sold for more than 40 crores

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more