| Wednesday, 1st January 2020, 7:42 pm

കോട്ടിട്ട സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍; പ്രതീക്ഷയ്ക്ക് വക നല്‍കി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുകുമാരക്കുറുപ്പായെത്തുന്ന ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലുള്ളത്.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നിമിഷ് രവിയുടെതാണ് ക്യാമറ. ദുല്‍ഖറിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ നേതൃത്വത്തിലാണ് കുറുപ്പ് നിര്‍മ്മിക്കുന്നത്. കുറുപ്പ് കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടിയാണ് വേഫെയറര്‍ ഫിലിംസിന്റെ അണിയറയില്‍ പുരോഗമിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയില്‍ അശോകന്‍’ എന്നീ ചിത്രങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് രണ്ടെണ്ണം.

Latest Stories

We use cookies to give you the best possible experience. Learn more