മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തെലുങ്കില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരം ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍ നിന്നും എടുത്തത്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം.
ആര്‍.ഡി.എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഐ ആം ഗെയിം. Photo: X.com
വൈകി റിലീസ് ചെയ്‌തെങ്കിലും ഹൈദരാബാദിലടക്കം വമ്പന്‍ പ്രൊമോഷന്‍ പരിപാടികള്‍ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. പക്ഷേ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ഐ ആം ഗെയ്മിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. റിലീസ് ചെയ്ത് ആദ്യ നാല് ദിവസത്തിനുള്ളില്‍ നാല്‍പത് കോടിയോളം ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നെങ്കിലും പിന്നീട് കളക്ഷനില്‍ കിതയ്ക്കുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് ഇതുവരെ 47 കോടി രൂപ മാത്രമാണ് നേടാനായിട്ടുള്ളത്. മികച്ച കുതിപ്പ് തുടരുന്ന ബെത്‌ലഹേമിന് പിന്നാലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഉര്‍വശി ചിത്രം ആശയും മികച്ച ആദ്യപ്രതികരണം നേടിയതോടെ ഐ ആം ഗെയ്മിന്റെ ബോക്‌സ് ഓഫീസിലെ ഹോള്‍ഡ് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇതോടെ ചിത്രത്തിന് ഇനി അമ്പത് കോടിയിലേക്കെത്താന്‍ സാധിക്കുമോ എന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.
ഐ ആം ഗെയിം. Photo: X.com
ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഓവറോള്‍ ചിത്രത്തിന് സമ്മിശ്ര റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണ് തിരിച്ചടിയ്ക്ക് കാരണം. ദുല്‍ഖറിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ചിത്രമെങ്കിലും മലയാളത്തിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ച പോലെ ഗംഭീരമാക്കാന്‍ സാധിക്കാത്ത വിഷമത്തിലാണ് താരത്തിന്റെ ആരാധകര്‍. അന്യഭാഷ ചിത്രങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം മറ്റൊരു പ്രൊമിസിങ് ചിത്രവുമായി തിരിച്ചെത്തുമെന്നാണ് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിക്കുന്നത്.
Content Highlight: Dulquer Salmaan’s I’m Game gets poor response in its second week