| Sunday, 16th October 2022, 5:26 pm

'പി'ക്ക് ജന്മദിനാശംസകള്‍, ആലിക്കും സുപ്‌സിനുമൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ കഴിയട്ടെ; പൃഥ്വിരാജിന് പിറന്നാള്‍ ആശംസനേര്‍ന്ന് ദുല്‍ഖറും മമ്മൂട്ടിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സൂപ്പര്‍ താരം പൃഥ്വിരാജ് ഇന്ന് നാല്പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയിരിക്കുന്നത്. സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ താരത്തോടുള്ള പിറന്നാള്‍ സ്‌നേഹം അറിയിച്ചത്.

ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം വെളിവാകുന്ന രീതിയിലാണ് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പ്. പൃഥ്വിരാജിനെ ‘പി’ എന്നാണ് ദുല്‍ഖര്‍ വിളിച്ചിരിക്കുന്നത്.

‘ഈ പോസ്റ്റര്‍ അതിഗംഭീരമായിരിക്കുന്നു. ഏറ്റവും സന്താഷം നിറഞ്ഞ ജന്മദിനം നേരുന്നു പി. ഈ വര്‍ഷം എന്താണ് നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത്. അതിനായി അക്ഷമനായി അധികം കാത്തിരിക്കാന്‍ വയ്യ. ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാനും ഒപ്പം സുപ്‌സിനും (സുപ്രിയ) ആലിക്കുമൊപ്പം( അലകൃത) ഒരുപാട് യാത്രചെയ്യാനും സമയം ചെലവഴിക്കാനുമുള്ള അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’ ദുല്‍ഖര്‍ പങ്കുവെച്ചു. ഇരുവരുടെയും ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

കൂടാതെ മമ്മൂട്ടിയും പൃഥ്വിരാജിനെ ആശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത് ഡേ ഡിയര്‍ രാജുവെന്നും മമ്മൂട്ടി കുറിച്ചു. അധികമാരുടെയും പിറന്നാളിന് ആശംസ അറിയിക്കാത്ത മമ്മൂട്ടി പൃഥ്വിരാജിന് ആശംസ കൗതുകവും ആരാധകര്‍ക്കുണ്ട്.

20വര്‍ഷത്തെ കരിയറില്‍ ഏകദേശം നൂറോളം ചിത്രങ്ങളില്‍ പൃഥ്വി വേഷമിട്ടുണ്ട്. ഡയറക്ഷന്‍, പ്രൊഡക്ഷന്‍ എന്നീ മേഖലകളിലും ചുരുങ്ങിയ നാളുകള്‍ കൊണ്ട് അദ്ദേഹം പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

പ്രഭാസിനൊപ്പമുള്ള പൃഥ്വിവിന്റെ പുതിയ ചിത്രം സലാറിന്റെ പോസ്റ്റര്‍ പിറന്നാളിനോടനുബന്ധിച്ച് നിര്‍മാതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഏറ്റവും ശ്രദ്ധനേടുന്നതും ഈ പോസ്റ്ററാണ്.

പോസ്റ്ററില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂക്കിലും കഴുത്തിലും കാതിലും വളയങ്ങളുമായി കട്ട റഫ് ലുക്കിലാണ് നടന്‍. ആകെ കരിപടര്‍ന്നിരിക്കും വിധമുള്ള പോസ്റ്ററില്‍ നെറ്റിയില്‍ ഗോപിയും മുഖത്ത് മുറിപ്പാടുള്ള വരദരാജ മന്നാര്‍ ആരെയോ നോക്കിനില്‍ക്കുകയാണ്.

വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രതിനായക വേഷമോ നെഗറ്റീവ് കഥാപാത്രമോ ആണ് ഈ വേഷമെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍.

content highlight: dulquer salmaan and mammootty wishes prithviraj

Latest Stories

We use cookies to give you the best possible experience. Learn more