ഓണം ക്ലാഷ് റിലീസിനായി ഓരോ ദിവസവുമെണ്ണി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകര്‍. കാര്യമായ മലയാള ചിത്രങ്ങളൊന്നും തന്നെ റിലീസിനില്ലാതെ ജൂലൈ അവസാനിക്കാനിരിക്കുമ്പോള്‍ ഏവരുടെയും പ്രതീക്ഷ അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഐ ആം ഗെയിം, ഖലീഫ, ബത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ഓണം സ്ലോട്ടില്‍ മാറ്റുരക്കാനിറങ്ങുന്നത്.
ഇതില്‍ ഏവരും കാത്തിരിക്കുന്നത് ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രങ്ങളായ ഖലീഫയ്ക്കും ഐ ആം ഗെയിമിനും വേണ്ടിയാണ്. ഹിറ്റ് സംവിധായകന്‍ വൈശാഖിനൊപ്പം പൃഥ്വി ഖലീഫയുമായെത്തുമ്പോള്‍ ആര്‍.ഡിഎക്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ പേരെടുത്ത നഹാസ് ഹിദായത്താണ് ദുല്‍ഖറിന്റെ ഐ ആം ഗെയിം അണിയിച്ചൊരുക്കുന്നത്. രണ്ട് ചിത്രങ്ങളും ആഗസ്റ്റ് 20ന് റിലീസിനെത്തുന്നതോടെ ആരാകും വിജയ് എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ജേക്ക്‌സ് ബിജോയ്. Photo: Ott Play
അതേസമയം ഇരു ചിത്രങ്ങളും കാര്യമായി പ്രൊമോഷന്‍ പരിപാടികള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഖലീഫയിലെ അസലായവളേ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ലീഡിങ് സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയ് ഈണം നല്‍കി സിദ് ശ്രീറാം ആലപിച്ച് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഗാനം കേട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട ഖലീഫയുടെ ടീസറിലെ പശ്ചാത്തല സംഗീതവും റീലുകള്‍ ഭരിച്ചിരുന്നു. ഇതോടെ പൃഥ്വിരാജ് ചിത്രത്തിനായി വമ്പന്‍ ഐറ്റമാണ് ജേക്ക്‌സ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
എന്നാല്‍ ഏവരിലും കൗതുകമുണര്‍ത്തുന്ന കാര്യം ഖലീഫയ്‌ക്കൊപ്പം ക്ലാഷിനെത്തുന്ന ഐ ആം ഗെയിമിലും സംഗീതം നല്‍കുന്നത് ജേക്ക്‌സ് ബിജോയ് ആണെന്നുള്ളതാണ്. ഖലീഫയുടെ കാര്യത്തില്‍ വമ്പന്‍ ഹൈപ്പ് നല്‍കുമ്പോള്‍ ഐ ആം ഗെയിമിന് ജേക്ക്‌സ് എന്താകും ഒരുക്കി വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ദുല്‍ഖര്‍ ആരാധകര്‍.
Photo: Screen Grab/ Sony Music Malayalam/ Youtube.com
2023ലായിരുന്നു ദുല്‍ഖര്‍ അവസാനമായി ലീഡ് റോളിലെത്തിയ കിങ് ഓഫ് കൊത്ത പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ ചിത്രത്തിലെ പരാജയത്തിന്റെ ക്ഷീണം ഐ ആം ഗെയിമിലൂടെ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ദുല്‍ഖറും ജേക്ക്‌സ് ബിജോയിയും.
Content Highlight: Dulquer Fans Wait for Jakes Bejoy’s work in I’m Game Movie after Khalifa song goes viral