| Thursday, 12th March 2020, 7:18 pm

കണ്ണും കണ്ണും കൊള്ളയടിത്താലിന് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്; ബൃന്ദാ മാസ്റ്റര്‍ ചിത്രത്തില്‍ നായികയായി കാജലും അതിഥിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ കണ്ണും കണ്ണും കൊള്ളയടിത്താലിന് ശേഷം തമിഴില്‍ പുതിയ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അതിഥിയുമാണ് നായികമാരാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ചെന്നൈയില്‍ തുടങ്ങി. ഹേയ് സിനാമിക’ എന്ന പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജിയോ സ്റ്റുഡിയോസ ആണ്.

ആദ്യദിന ചിത്രീകരണത്തില്‍ ആദ്യ ഷോട്ട് സംവിധാനം ചെയ്തത് മണിരത്നവും ഭാഗ്യരാജും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് സുഹാസിനിയും ഖുഷ്ബുവും ചേര്‍ന്നാണ്.

ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം പ്രീത ജയരാമന്‍.

DoolNews Video

We use cookies to give you the best possible experience. Learn more