| Saturday, 2nd August 2025, 2:48 pm

ഇന്ത്യയ്ക്ക് വേണ്ടാത്ത അഭിമന്യു ഈശ്വരന്‍ ഇനി മറ്റൊരു ടീമിന്റെ വൈസ് ക്യാപ്റ്റന്‍; കിരീടമണിയാന്‍ രാജസ്ഥാന്‍ 'ക്യാപ്റ്റനും'

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീം പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനെ നായകനാക്കിയും അഭിമന്യു ഈശ്വരനെ വൈസ് ക്യാപ്റ്റനായും ചുമതലയേല്‍പ്പിച്ചാണ് ഈസ്റ്റ് സോണ്‍ കിരീടത്തിനായി കളത്തിലിറങ്ങുന്നത്.

ഇഷാന്‍ കിഷനും അഭിമന്യും ഈശ്വരനും പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇടക്കാല ക്യാപ്റ്റനായിരുന്ന റിയാന്‍ പരാഗ്, സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി, സ്റ്റാര്‍ പേസര്‍ ആകാശ് ദീപ് എന്നിവരടക്കം 15 അംഗ സ്‌ക്വാഡിനെയാണ് ഈസ്റ്റ് സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈഭവ് സൂര്യവംശിയടക്കം ആറ് താരങ്ങള്‍ സ്റ്റാന്‍ഡ് ബൈ ആയും ടീമിനൊപ്പമുണ്ട്.

ദുലീപ് ട്രോഫി

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീം

ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സന്ദീപ് പട്നായിക്, വിരാട് സിങ്, ഡെനിഷ് ദാസ്, ശ്രീദം പോള്‍, ശരണ്‍ദീപ് സിങ്, കുമാര്‍ കുശാഗ്ര, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിങ്, മനീഷി, സൂരജ് സിന്ധു ജെയ്സ്വാള്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മുക്താര്‍ ഹുസൈന്‍, ആശിര്‍വാദ് സ്വെയ്ന്‍, വൈഭവ് സൂര്യവംശി, സ്വാസ്തിക് സമാല്‍, എസ്. കുമാര്‍ ഘരാമി, രാഹുല്‍ സിങ്.

ഓഗസ്റ്റ് 28നാണ് ഈസ്റ്റ് സോണ്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. നോര്‍ത്ത് സോണ്‍ ആണ് എതിരാളികള്‍. കര്‍ണാടകയിലെ ബി.സി.സി.ഐ എക്സലന്‍സാണ് വേദി.

കിരീടമോഹവുമായാണ് മുന്‍ ചാമ്പ്യന്‍മാരായ ഈസ്റ്റ് സോണ്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. ഇഷാന്‍ കിഷന്റെയും ആഭ്യന്തര തലത്തില്‍ അഭിമന്യു ഈശ്വരന്റെയും അനുഭവസമ്പത്ത് കരുത്താകുമെന്നാണ് ടീം ഉറച്ചുവിശ്വസിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാണ് അഭിമന്യു ഈശ്വരന്‍. എന്നാല്‍ അഞ്ച് പരമ്പരയുടെ മത്സരത്തില്‍ താരത്തിന് ഒരിക്കല്‍പ്പോലും ടീം അവസരം നല്‍കിയില്ല. നേരത്തെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലും താരം ഭാഗമായിരന്നു. എന്നാല്‍ മികച്ച ഡൊമസ്റ്റിക് റെക്കോഡുകളുണ്ടായിട്ടും ഇന്ത്യ അന്നും താരത്തെ തഴഞ്ഞു.

103 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 48.70 ശരാശരിയില്‍ താരം 7,841 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 31 അര്‍ധ സെഞ്ച്വറിയും 27 സെഞ്ച്വറിയും നേടിയ താരത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ 233 ആണ്.

അതേസമയം, സൗത്ത് സോണും വെസ്റ്റ് സോണും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷര്‍ദുല്‍ താക്കൂറിന്റൈ ക്യാപ്റ്റന്‍സിയില്‍ വെസ്റ്റ് സോണ്‍ കളത്തിലിറങ്ങുമ്പോള്‍ തിലക് വര്‍മയാണ് സൗത്ത് സോണിന്റെ നായകന്‍.

വെസ്റ്റ് സോണ്‍ സ്‌ക്വാഡ്

ഷര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ആര്യ ദേശായി, ഹാര്‍വിക് ദേശായി, ശ്രേയസ് അയ്യര്‍, സര്‍ഫറസ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ്, ജെയ്മീത് പട്ടേല്‍, മനന്‍ ഹിംഗ്രാജിയ, സൗരഭ് നവാലെ, ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍, ധര്‍മ്മേന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡേ, അര്‍സന്‍ നാഗസ്വാല.

സൗത്ത് സോണ്‍ സ്‌ക്വാഡ്

തിലക് വര്‍മ (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദീന്‍, തന്മയ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, മൊഹിത് കാലെ, സല്‍മാന്‍ നിസാര്‍, നാരായണ്‍ ജഗദീശന്‍, ടി. വിജയ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, തനേ ത്യാഗരാജന്‍, വൈശാഖ് വിജയ്കുമാര്‍, എം.ഡി. നിധീഷ്, റിക്കി ഭുയി, ബേസില്‍ എന്‍.പി, ഗുര്‍ജാുപ്‌നീത് സിങ്, സ്‌നേഹല്‍ കൗഥാങ്കര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മൊഹിത് റെഡ്കാര്‍, ആര്‍. സ്മരണ്‍, അങ്കിത് ശര്‍മ, ഈഡന്‍ ആപ്പിള്‍ ടോം, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ഷെയ്ഖ് റഷീദ്.

Content Highlight: Duleep Trophy, East Zone announced squad

We use cookies to give you the best possible experience. Learn more