കാത്തിരിപ്പിനൊടുവില്‍ ദുലീപ് ട്രോഫി 2025-26നുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് നോര്‍ത്ത് ഈസ്റ്റ് സോണ്‍. നാഗാലാന്‍ഡ് താരം ജോനാഥന്‍ റോങ്‌സണെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് നോര്‍ത്ത് ഈസ്റ്റ് സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേഘാലയ താരം ആകാശ് കുമാര്‍ ചൗധരിയാണ് റോങ്‌സന്റെ ഡെപ്യൂട്ടി.
ഇതിനൊപ്പം സ്റ്റാന്‍ഡ് ബൈ ആയി ഏഴ് താരങ്ങളെ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുവാഹത്തിയില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന മറ്റ് അഞ്ച് സോണുകളും (സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍) നേരത്തെ തന്നെ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് പടയൊരുക്കം ആരംഭിച്ചിരുന്നു. ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് സോണ്‍ കൂടി തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചതോടെ പോരാട്ടത്തിന്റെ പൂര്‍ണ ചിത്രം തെളിഞ്ഞിരിക്കുകയാണ്.
അരുണാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷനിലെ താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് സോണിന്റെ ഭാഗമായി കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ മൂന്ന് മേഘാലയ താരങ്ങള്‍ ആദ്യ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. വൈസ് ക്യാപ്റ്റനും പേസറുമായ ആകാശ് കുമാര്‍ ചൗധരിക്ക് പുറമെ ബാറ്റര്‍ അര്‍പ്പിത് ഭട്ടേവര, ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ആര്യന്‍ ബോറ എന്നിവരാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ ടീമിലെ മേഘാലയ താരങ്ങള്‍.
ടെച്ചി ഡോറിയ (അരുണാചല്‍ പ്രദേശ്), യുമ്‌നം കര്‍നാജിത് (മണിപ്പൂര്‍), സെഡെഷാലി റുപെറോ (നാഗാലന്‍ഡ്), ആശിഷ് ഥാപ്പ (സിക്കിം), ഹെം ബഹാദൂര്‍ ഛേത്രി (നാഗാലന്‍ഡ്), ജെഹു ആന്‍ഡേഴ്‌സണ്‍ (മിസോറം), അര്‍പ്പിത് സുഭാഷ് ഭട്ടേവര (മേഘാലായ), ഫെയ്‌റോജിം ജോതിന്‍ സിങ് (മണിപ്പൂര്‍), പല്‍സോര്‍ തമാങ് (സിക്കിം), ജോനാഥന്‍ റോങ്‌സണ്‍ (നാഗാലന്‍ഡ്, ക്യാപ്റ്റന്‍), അങ്കുര്‍ മാലിക് (സിക്കിം), ആകാശ് കുമാര്‍ ചൗധരി (മേഘാലയ, വൈസ് ക്യാപ്റ്റന്‍), ബിഷ്വര്‍ജിത് സിങ് കൊന്‍തൗ ജാം (മണിപ്പൂര്‍), ആര്യന്‍ ബോറ (മേഘാലയ), ലാമബാം അജയ് സിങ് (മണിപ്പൂര്‍).
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: കാംഷ യാങ്‌ഫോ (അരുണാചല്‍ പ്രദേശ്), രാജ്കുമാര്‍ റെക്‌സ് സിങ് (മണിപ്പൂര്‍), ബോബി സോത്തന്‍സംഗ (മിസോറം), ഡിപ്പു സാങ്മ (മേഘാലയ), പുഖ്‌റാംബാം പ്രഫുലോമനി സിങ് (മണിപ്പൂര്‍), ലീ യങ് ലെപ്ച (സിക്കിം), ഇംലിവതി ലെംതുര്‍ (നാഗാലന്‍ഡ്)
കോച്ച്: ആനന്ത് രംഗറാവു (അരുണാചല്‍ പ്രദേശ്)
അസിസ്റ്റന്റ് കോച്ച്: സോനം പാല്‍ഡന്‍ ഭൂട്ടിയ (സിക്കിം)
ഫിസിയോ: മൊവലോങ് കിച്ചു (നാഗാലന്‍ഡ്)
ട്രെയ്‌നര്‍: വികാഷ് സിങ് ചൗഹാന്‍ (മേഘാലയ)
മാനേജര്‍: രാജ് കുമാര്‍ ജയ്ഷി (മിസോറം)
Content Highlight: Duleep Trophy 2025-26: North East Zone squad