| Tuesday, 30th January 2018, 7:52 pm

ഡ്യുക്കാട്ടി പാനിഗാലെ V4 സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ എത്തുന്നത് വന്‍ ഓഫറുമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുത്തന്‍ ഫീച്ചറുകളുമായി 2018 ഡ്യുക്കാട്ടി പാനിഗാലെ V4 അവതരിച്ചു. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഫോര്‍-സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്ക് എന്ന വിശേഷണവുമായാണ് പുതിയ പാനിഗാലെയുടെ വരവ്. ജൂലായ് മുതല്‍ പുതിയ മോഡലിന്റെ വിതരണം കമ്പനി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് വകഭേദങ്ങളിലായാണ് പാനിഗാലെയുടെ ഇന്ത്യന്‍ വരവ്. ആകെ ഇരുപതു ഡ്യുക്കാട്ടി പാനിഗാലെ V4 കള്‍ മാത്രമാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് വരിക എന്നാണ് സൂചന. 20.53 ലക്ഷം രൂപ മുതലാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേമസയം ഭാരം കുറഞ്ഞ പാനിഗാലെയ്ക്ക് 25.29 ലക്ഷം രൂപയാണ് വില.

ഇതോടൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറാണ് ഡ്യുക്കാട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പാനിഗാലെ സ്വന്തമാക്കുന്ന ആദ്യ രണ്ട് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ വെച്ച് നടക്കുന്ന ഡ്യൂക്കാട്ടി റൈഡിംഗ് എക്‌സ്പീരിയന്‍സ് റേസ്ട്രാക്ക് കോഴ്‌സില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുക..

ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്‌മോസെഡിസി സ്ട്രാഡിലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ് പാനിഗാലെ V4 ന്റെ പവര്‍ഹൗസ് . എല്‍.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള ട്വിന്‍ ആംഗുലാര്‍ എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളാണ് ഡിസൈനിലെ പ്രധാന സവിശേഷത. ഏവര്‍ക്കും കാണത്തക്ക രീതിയിലുള്ള പുതിയ ഫ്രണ്ട് ഫ്രെയിമും ഇതിന്റെ പ്രധാന പ്രത്യേകതയാണ്.

Latest Stories

We use cookies to give you the best possible experience. Learn more