പണ്ടൊക്കെ തന്റെ മനസില്‍ വലിയ പക ഉണ്ടായിരുന്നിട്ടുണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അന്ന് മാനസികമായ ഒരുപാട് ഹരാസ്മന്റെ് നേരിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘ഒരു യൂട്യൂബറുമായി ബന്ധപ്പെട്ട് വലിയ ഇഷ്യൂ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ എന്റെ ഉള്ളില്‍ വലിയ പക ഉണ്ടായിരുന്നു. പണ്ടൊക്കെ പ്രൊഫഷണലി എനിക്ക് ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഹരാസ്‌മെന്റുകള്‍ ഉണ്ടായിട്ടുണ്ട്. ഡബ്ബിങ്ങിന് വേണ്ടി നിന്നവര്‍ തന്നെ. അവരോടൊക്കെ എനിക്ക് പക ഉണ്ടായിട്ടുണ്ട്. അവരുടയൊക്കെ മുന്നില്‍ വളരണം. വളര്‍ന്നിട്ട് അവരോട് നാല് വര്‍ത്തമാനം പറയണം എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
പിന്നീട് തനിക്ക് അങ്ങനെ ചിന്തിക്കേണ്ടതില്ലെന്ന് തോന്നിയെന്നും പകയുടെ പുറത്തല്ല നമ്മള്‍ വളരേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്നെ തന്നെയാണ് ആ പക ഇല്ലാതാക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘അങ്ങനെ ചെയ്യുമ്പോള്‍ എന്റെ മനസാണ് ഡിസ്റ്റേര്‍ബ്ഡ് ആകുന്നത്, എന്റെ മനസാണ് ചീത്തയാകുന്നത്. അത് തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അങ്ങനെയുള്ള ചിന്തകളൊക്കെ എന്റെ മനസില്‍ നിന്ന് പോയി. ഇപ്പോള്‍ ഞാന്‍ ആ യൂട്യൂബറിനെ കാണുകയാണെങ്കില്‍ എനിക്ക് പാവം തോന്നും. അന്ന് ഓക്കെ. ആ ചാപ്റ്റര്‍ അവിടെ കഴിഞ്ഞു. ഇനിയിപ്പോള്‍ നമ്മള്‍ അങ്ങനെ വൈരാഗ്യം വെച്ചു നടക്കേണ്ട കാര്യമില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം തുടരും സിനിമയില്‍ താന്‍ ശോഭനക്ക് ഡബ്ബ് ചെയ്തതിന് കുറിച്ച് ഭാഗ്യലക്ഷമി പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ മുഴുവനും ഡബ്ബ് ചെയ്തിരുന്നുവെന്നും എന്നാല്‍ സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ ശോഭന പ്രൊമോഷന് വരില്ലെന്ന് പറഞ്ഞതായും അവര്‍ പറഞ്ഞിരുന്നു
Content highlight: Dubbing artist Bhagyalakshmi says she used to have a big grudge in her heart