| Monday, 26th February 2018, 11:45 pm

ശ്രീദേവിയുടെ മരണം: ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ശ്രീദേവി താമസിച്ച ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

അതേസമയം മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അത് കഴിഞ്ഞാലുടന്‍ അനില്‍ അംബാനിയുടെ വിമാനത്തില്‍ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിക്കാനിരിക്കുകയാണ്.

ദുബൈയില്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന ഹോട്ടലിലെ ബാത്‌റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തുകയുണ്ടായി.

Latest Stories

We use cookies to give you the best possible experience. Learn more