| Wednesday, 30th October 2013, 12:39 pm

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന് പരീക്ഷണം നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സംസ്ഥാനത്ത് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന് പരീക്ഷണം നിരോധിച്ചു. സംസ്ഥാന സര്‍ക്കാരിന്റേതാണ് ഉത്തരവ്.

മരുന്ന് പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടണം.

രാജ്യത്ത് അനധികൃത മരുന്ന് പരീക്ഷണത്തെ സുപ്രീംകോടതി നേരത്തെ നിരോധിച്ചിരുന്നു.  മാനദണ്ഡങ്ങള്‍ പാലിച്ചാണോ പരീക്ഷണമെന്ന് വ്യക്തമാക്കണമെന്നും പുതിയ മരുന്നുകളുടെ പരീക്ഷണം നിര്‍ത്തി വെക്കണമെന്നുമാണ് അന്ന് കോടതി പ്രസ്താവിച്ചിരുന്നത്.

അതിന് പുറകെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മരുന്ന് പരീക്ഷണ നിരോധന ഉത്തരവ്.

Latest Stories

We use cookies to give you the best possible experience. Learn more