| Saturday, 20th September 2025, 12:31 pm

ഗസ വംശഹത്യ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.

ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പ്രതിഷേധവും സമ്മര്‍ദവും ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഗസയില്‍ സമാധാനം പുലരാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി നാളെ (ഞായറാഴ്ച്ച) മാര്‍ത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും ആരാധനാ മധ്യേ പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും തിയോഡോഷ്യസ് മാര്‍ത്തോമ്മ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം 68,000ത്തിലധികം പേര്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പതിനായിരങ്ങള്‍ പാലയനം ചെയ്തു

Content highlight: Dr. Theodosius Marthoma Metropolitan says the Gaza genocide shocks the human conscience

We use cookies to give you the best possible experience. Learn more