| Thursday, 15th June 2017, 11:35 pm

കുട്ടികള്‍ വ്യായാമം ചെയ്യേണ്ടത് സ്റ്റേഡിയങ്ങളിലും കളിക്കളങ്ങളിലുമാവണം, മുറിക്കുള്ളിലാവരുത്; സ്‌കൂളുകളിലെ യോഗ പഠനത്തിനെതിരെ ഡോ. ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പഠനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡോ. ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്. യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യോഗ പാഠ്യപദ്ധതിയാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടത്.


ALSO READ  ‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്’; വ്യത്യസ്ത രീതിയില്‍ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍ ബേസില്‍


“കുട്ടികളില്‍ വ്യായാമം കുറയുന്നതിന്റെ ഫലമായി അമിതഭാരമുള്ള കുട്ടികളുടെ എണ്ണം അപകടമായ വിധത്തില്‍ വര്‍ധിച്ച് വരുന്നുണ്ട്. പില്‍ക്കാലത്ത് ഇവരില്‍ പലരും പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ജീവിതരീതിരോഗങ്ങള്‍ക്ക് വിധേയരാവുന്നു. ഇപ്പോള്‍ ഇതാ വിദ്യാലയങ്ങളില്‍ യോഗ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനൊരു ഗുണകരമല്ലാത്ത പ്രത്യാഘാതമുണ്ടാവാനിടയുള്ളത് പരിഗണിക്കേണ്ടതാണ്.” അദ്ധേഹം പറഞ്ഞു.


Dont miss ‘ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..’; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു


പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കണം. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പഴയകാലങ്ങളിലെ പോലെ കളികളില്‍ ഏര്‍പ്പെടുന്നില്ല എന്നത് ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ട്. . കായിക മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങളാണ് പ്രധാനമായും കളികളില്‍ താത്പര്യം കാട്ടുന്നത്. പല സ്‌കൂളുകളിലും കോളേജുകളിലും സ്റ്റേഡിയങ്ങള്‍ കാടുപിടിച്ച് കിടക്കുന്നത് കാണാം.

കുട്ടികളില്‍ വ്യായാമം കുറയുന്നതിന്റെ ഫലമായി അമിതഭാരമുള്ള കുട്ടികളുടെ എണ്ണം അപകടമായ വിധത്തില്‍ വര്‍ധിച്ച് വരുന്നുണ്ട്. പില്‍ കാലത്ത് ഇവരില്‍ പലരും പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ജീവിതരീതിരോഗങ്ങള്‍ക്ക് വിധേയരാവുന്നു. ഇപ്പോള്‍ ഇതാ വിദ്യാലയങ്ങളില്‍ യോഗ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇതിനൊരു ഗുണകരമല്ലാത്ത പ്രത്യാഘാതമുണ്ടാവാനിടയുള്ളത് പരിഗണിക്കേണ്ടതാണ്. കുട്ടികളെ കളിക്കളത്തില്‍ നിന്നകറ്റി വീണ്ടും മുറികളിലേക്കെത്തിക്കുന്നതിലേക്ക് യോഗ പരിശീലനം കാരണമാവും.. മുതിര്‍ന്നവര്‍ യോഗ ചെയ്യട്ടെ. കുട്ടികള്‍ ഓടിയും ചാടിയും വിവിധ സ്‌പോര്‍ട്ട്‌സുകളില്‍ പങ്കെടുക്കട്ടെ. കുട്ടികള്‍ വ്യായാമം ചെയ്യേണ്ടത് സ്റ്റേഡിയങ്ങളിലും കളിക്കളങ്ങളിലുമാവണം. മുറിക്കുള്ളിലാവരുത്.”

We use cookies to give you the best possible experience. Learn more