| Tuesday, 11th March 2025, 5:37 pm

ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിലൂടെ വളര്‍ച്ച കൈവരിച്ച് ഡൂള്‍ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിലൂടെ വരുമാനത്തില്‍ 42% വര്‍ധനവും യൂസറില്‍ 32% വര്‍ധനവും കൈവരിച്ച് ഡൂള്‍ന്യൂസ്. ലോകമെമ്പാടുമുള്ള മലയാളം വായനക്കാര്‍ക്ക് സ്വതന്ത്രവും ജനാധിപത്യപരവുമായ വാര്‍ത്തകള്‍ നല്‍കുന്ന ഡൂള്‍ന്യൂസ്, ഗൂഗിള്‍ ന്യസ് ഇനിഷ്യേറ്റീവ് (ജി.എന്‍.ഐ) ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമുമായുള്ള സഹകരണത്തിലൂടെ മികച്ച വിജയം കൈവരിക്കുകയായിരുന്നു.

ആഡ് പ്ലേസ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നതിലും വരുമാനം ഒപ്റ്റിമൈസ് ചെയ്യുന്നതിലും നേരത്തെ നിരവധി വെല്ലിവിളികള്‍ ഡൂള്‍ ന്യൂസ് നേരിട്ടിരുന്നു. എന്നാല്‍, ഡൂള്‍ ന്യൂസിനെ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തതോടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന തന്ത്രങ്ങള്‍ പര്യവേക്ഷണം ചെയ്യാനും നടപ്പിലാക്കാനും കഴിഞ്ഞു. ഇത് ഡൂള്‍ന്യൂസിന്റെ പരസ്യ വരുമാനത്തിലും വായനക്കാരുമായുള്ള ഇടപഴകലുകളിലും ഗണ്യമായ വളര്‍ച്ചയുണ്ടാക്കി.


ജി.എന്‍.ഐയുടെ വീഡിയോയില്‍ ഫീച്ചര്‍ ചെയ്ത ഒരു കേസ് സ്റ്റഡിയായി ഡൂള്‍ന്യൂസിനെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ വെല്ലുവിളികള്‍ നേരിടുന്ന മറ്റ് പ്രസാധകര്‍ക്ക് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് പ്രചോദനമാകുന്നതാണ് ഈ വീഡിയോ. ജി.എന്‍.ഐ പ്രോഗ്രാമിന്റെ സ്വാധീനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഫീച്ചര്‍ ചെയ്ത വീഡിയോ കാണുക.

content highlights: DoolNews grew through Google News Initiative’s Indian language program

We use cookies to give you the best possible experience. Learn more