[]ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി.
തസ്‌ലീമ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മൗലാന തൗഖീര്‍ റാസഖാന്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ഉത്തര്‍പ്രദേശ് പോലീസിനാണ് കോടതിയുടെ നിര്‍ദേശം. മുസ്‌ലീം മതത്തിലെ മതപുരോഹിതരെ കുറിച്ച് തസ്‌ലീമ എഴുതി ട്വിറ്റര്‍ കുറിപ്പുകളാണ് പരാതിക്കാധാരം.
വിഷയത്തില്‍ തസ്‌ലീമയ്‌ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ പുറപ്പെടുവിച്ചിരുന്നു.”ആം ആദ്മി പാര്‍ട്ടി” കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മുസ്‌ലിങ്ങളുടെ പിന്തുണതേടി ഖാനെ കണ്ടതിനെക്കുറിച്ച് തസ്‌ലിമ ട്വിറ്ററില്‍ എഴുതിയതാണ് വിവാദമായത്.
ഇതിനെതിരെയാണ് ഖാന്‍ കേസുകൊടുത്തത്. തസ്‌ലിമയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ആളാണ് ഖാന്‍. മുസ്‌ലീം സമുദായത്തെ ആക്ഷേപിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും കാണിച്ച് മുസ്‌ലീം പുരോഹിതനാണ് തസ്‌ലീമ നസ്രിനെതിരെ രംഗത്തെത്തിയത്.