സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിയില്‍ അടിച്ചേല്‍പ്പിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്തരുതെന്ന് രത്തന്‍ ടാറ്റ. ട്വിറ്ററിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രതിപക്ഷ മാധ്യമപ്രവര്‍ത്തകരും ഭരണകക്ഷിയിലെ ചില അംഗങ്ങളുമുണ്ടാക്കിയ തെറ്റിദ്ധാരണയാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു.[]
സാമ്പത്തിക രംഗത്ത് കഴിഞ്ഞ 12 വര്‍ഷമായി സര്‍ക്കാറിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മുമ്പ് പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ വിശ്വാസ്യത വീണ്ടെടുത്ത് രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രധാനമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.