| Saturday, 13th July 2013, 10:37 am

വിവാഹം കഴിക്കാന്‍ താത്പര്യമില്ല: ശ്രുതി ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ശ്രുതി ഹാസന്‍ തീര്‍ത്തും വ്യത്യസ്തയായ വ്യക്തിയാണ്. സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നിട്ടും അഭിനയത്തില്‍ കൈവെക്കാന്‍ ധൈര്യം കാണിച്ചതും ശ്രുതിയുടെ ഈ വേറിട്ട സ്വഭാവത്തിന്റെ ഉദാഹരണമാണ്.

ഇപ്പോള്‍ താരം പറയുന്നതും വളരെ വ്യത്യസ്തമായ കാര്യമാണ്. വിവാഹത്തില്‍ ##ശ്രുതിഹാസന് താത്പര്യമില്ല. വിവാഹം കഴിക്കുന്ന സമയത്ത് കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും ശ്രുതി പറയുന്നു.[]

ജനങ്ങള്‍ എന്റെ ചിത്രങ്ങള്‍ കാണണമെന്നാണ് ആഗ്രഹം. എന്റെ ജീവിതവും ഇപ്പോഴത്തെ സമയവും വളരെ പ്രധാനപ്പെട്ടതാണ്. ജീവിത പങ്കാളിയെ കുറിച്ച് ആലോചിക്കുന്നുപോലുമില്ല- ശ്രുതി പറഞ്ഞു.

ശ്രുതിയുടെ രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ ഒരേ സമയം എത്തുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലെത്തുന്ന ഡി-ഡേയും പ്രഭു ദേവയുടെ രാമയ്യ വസ്താവയ്യയും.

രണ്ട് ചിത്രങ്ങളും ഒരേ ദിവസം റിലീസാകുന്നതിന്റെ സന്തോഷത്തിലാണ് താന്‍. രണ്ട് ചിത്രങ്ങളിലും തീര്‍ത്തും വ്യത്യസ്തരായ രണ്ട് പേരെയാണ് ശ്രുതി അവതരിപ്പിക്കുന്നത്.

വിവാഹം വേണ്ടെന്ന ശ്രുതിയുടെ തീരുമാനം മാതാപിതാക്കളായ കമല്‍ഹാസന്റേയും സരിതയുടേയും ജീവിതം അനുഭവത്തിലുള്ളത് കൊണ്ടാണെന്നാണ് അണിയറ സംസാരം.

We use cookies to give you the best possible experience. Learn more