| Tuesday, 28th October 2025, 7:53 am

റഷ്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം; 'ഞങ്ങൾ ഇപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ട്'; മുന്നറിയിപ്പുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനന്റെ ക്രൂയിസ് മിസൈൽ പരീക്ഷണം ഉചിതമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിലാണ് പുടിൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. റഷ്യയും യു.എസും തമ്മിലുള്ള തർക്കത്തിനിടയിലാണ് ട്രംപിന്റെ പ്രതികരണം

ലോകത്തിലെ ഏറ്റവും വലിയ ഒരു ആണവ അന്തർ വാഹിനി തങ്ങളുടെ തീരത്തുണ്ടെന്നും തങ്ങൾ ഇപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ടെന്നും ട്രംപ് പുടിന് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന് ഞാറാഴ്ച പുടിൻ അറിയിച്ചിരുന്നു.

ലോകത്തിലെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ഒരു അതുല്യമായ ആയുധമാണിതെന്നും സൈനിക സേവനത്തിലേക്ക് ഈ സംവിധാനം കൊണ്ടുവരുന്നതിനുള്ള ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും പുടിൻ അറിയിച്ചു.

അതേസമയം പുടിന്റെ പ്രഖ്യാപനങ്ങളിൽ മിസൈലിനെ കുറിച്ച് വിദഗ്ദർ സംശയം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

‘റഷ്യയുടെ ആണവശക്തിയുള്ള ക്രൂയിസ് മിസൈൽ ബ്യൂറെവെസ്റ്റ്‌നിക് അജയ്യമല്ല നാറ്റോ വിമാനങ്ങൾക്ക് അതിനെ തടയാൻ കഴിയും,’ കാലിഫോർണിയയിലെ മോണ്ടെറിയിലുള്ള മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധനായ ജെഫ്രി ലൂയിസ് പറഞ്ഞു.

‘ഇതുപോലൊന്ന് നിർമിക്കാൻ മറ്റാരും ശ്രമിക്കാത്തതിനുള്ള പ്രധാന കാരണം, ഇത്തരം മിസൈലുകൾ കൊണ്ട് യഥാർത്ഥത്തിൽ ഒരു പ്രയോജനവുമില്ല,’ ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനായ പവൽ പോഡ്‌വിഗ് എൻ‌.ബി‌.സി ന്യൂസിനോട് പറഞ്ഞു.

ഉക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നേരത്തെ റഷ്യൻ എണ്ണയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ യു,എസ് ഏർപ്പെടുത്തിയിരുന്നു.

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എന്ന കമ്പനികൾക്കെതിരെയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.

Content Highlight: Donald Trump says Russian President Vladimir Putin’s cruise missile test is inappropriate

We use cookies to give you the best possible experience. Learn more