| Friday, 19th September 2025, 8:23 am

ആ സീന്‍ അനിമേ ആയിട്ടാണ് പ്ലാന്‍ ചെയ്തത്; കല്യാണിയുടെ ലുക്ക് മുതല്‍ കുട്ടിയുടെ ഫൈറ്റില്‍ വരെ അനിമേ ഇന്‍ഫ്‌ളൂവന്‍സ് ഉണ്ട്: ഡൊമിനിക് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

250 കോടിയും സ്വന്തമാക്കി തിയേറ്ററില്‍ അതിഗംഭീര മുന്നേറ്റം തുടരുകയാണ് ഡൊമിനിക് അരുണിന്റെ സംവിധാനത്തല്‍ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ചിത്രമായി എത്തിയ ലോകഃ ഇതിനോടകം പല റെക്കോര്‍ഡുകളും തകര്‍ത്ത് കഴിഞ്ഞു.

സിനിമയിലെ അനിമേഷന്‍ രംഗങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കുന്ന വിഷ്വലുകള്‍ക്കൊക്ക തിയേറ്ററില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താനൊരു അനിമേ ഫാനല്ലെങ്കിലും അനിമേ അത്യാവശ്യം ഫോളോ ചെയ്യുന്നയാളാണ് ഡൊമിനിക് പറയുന്നു.

‘കല്യാണിയുടെ ലുക്കില്‍ കുറച്ച് അനിമേ ഇന്‍ഫ്‌ളൂവന്‍സ് ഉണ്ട്. ഹെയര്‍ സെറ്റ് ചെയ്തിരിക്കുന്നതിലൊക്കെ അതിന്റെ പ്രചോദനമുണ്ട്. സിനിമയില്‍ ഇടക്ക് വരുന്ന ഒരു ബാക്ക് സ്‌റ്റോറി നമ്മള്‍ ആദ്യം പ്ലാന്‍ ചെയ്തത് അനിമേ ആയിട്ടാണ്. പക്ഷേ അത് വളരെ എക്‌സ്പന്‍സീവായതുകൊണ്ടാണ് ചെയ്യാതെ ഇരുന്നത്.

അനിമേയിലേക്ക് കണകട് ചെയ്യുന്ന കുറച്ചധികം കാര്യങ്ങള്‍ സിനിമയിലുണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ ചില ഫെറ്റുകളൊക്കെ അനിമേ പോലെയാണ് തങ്ങള്‍ ട്രീറ്റ് ചെയ്തിരിക്കുന്നതെന്നും കാട്ടില്‍ വെച്ചുള്ള ദുര്‍ഗയുടെ ഫൈറ്റ് സീനിലൊക്കെ അനിമേ ഇന്‍ഫൂളൂവന്‍സ് ഉണ്ടെന്നും ഡൊമനിക് കൂട്ടിച്ചേര്‍ത്തു

‘കുട്ടിയുടെ ഫൈറ്റ് സീനിലെ ക്യാമറ മൂവ്‌മെന്റ്‌സൊക്കെ കുറച്ച് അനിമേ പോലെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ദുല്‍ഖറിന്റെ കഥാപാത്രം ആരാണെന്നുള്ളത്, രണ്ടാം ഭാഗം വരുമ്പോള്‍ റിവീല്‍ ആകുന്നതാണ് നല്ലത്. നിഞ്ച റെഫറന്‍സുകളുള്ള നമ്മുടെ ഇവിടുത്തെ ഫോക്ലോറുമായി കണകട് ചെയ്തിട്ടുള്ള കഥാപാത്രമാണ് അത്,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.

Content highlight: Dominic Arun says there is anime influence in Loka Chapter One Chandra

We use cookies to give you the best possible experience. Learn more