| Friday, 19th December 2025, 4:48 pm

അടുത്ത ഭാഗങ്ങള്‍ എഴുതാന്‍ ടെന്‍ഷന്‍ ഉണ്ട്; മൂത്തോന്‍ ഏത് ചാപ്റ്ററില്‍ വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല: ഡൊമിനിക് അരുണ്‍

ഐറിന്‍ മരിയ ആന്റണി

ചാപ്റ്റര്‍ വണ്ണിന് കിട്ടിയത് പോലൊരു സ്വീകാര്യത വരുന്ന ചാപ്റ്ററുകള്‍ക്ക് കിട്ടുമോ എന്ന് ടെന്‍ഷന്‍ തനിക്ക് തീര്‍ച്ചയായും ഉണ്ടെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lokah chapter one/ Theatrical poster

‘ടെന്‍ഷന്‍ ഇല്ലെന്ന് പറഞ്ഞതാല്‍ അത് കള്ളത്തരമാകും, നല്ല ടെന്‍ഷനുണ്ട്. ഈ ഒരു അംഗീകാരം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും വരാന്‍ പോകുന്ന ചാപ്റ്ററിന്റെ കഥകളൊക്കെ ഞങ്ങള്‍ നേരത്തെ സെറ്റ് ചെയ്തിട്ടുണ്ട്. തിരക്കഥ എഴുതി തുടങ്ങുന്നതേ ഉള്ളു, എഴുതി തുടങ്ങാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ട്,’ ഡൊമിനിക് പറയുന്നു.

അഞ്ച് ചാപ്റ്ററുകളാണ് തങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും ഏത് ചാപ്റ്ററിലാകും മൂത്തോന്‍ വരിക എന്ന് പറയാന്‍ കഴിയില്ലെന്നും ഡൊമനിക് പറഞ്ഞു. ലോകഃ വന്നതിന് ശേഷമുള്ള ഫാന്‍ തിയറീസും ഡികോഡിങ് വീഡിയോസുമൊക്കെ ഒരുപാട് താന്‍ കണ്ടിരുന്നുവെന്നും ആളുകള്‍ സ്വന്തമായി കഥകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡൊമിനിക് പറഞ്ഞു.

അതില്‍ വളരെ ഇന്‍ഡ്രസ്റ്റിങ്ങായ വേര്‍ഷനുകള്‍ താന്‍ കണ്ടിരുന്നുവെന്നും അതുകൊണ്ട് ഇപ്പോള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് പോരാ നമ്മള്‍ കുറച്ച് കൂടി എഫേര്‍ട്ട് ഇടണമെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്യാണി പ്രിയദര്‍ശന്‍ നായിക വേഷത്തിലെത്തിയ ചിത്രത്തില്‍ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃ ആഗോളതലത്തില്‍ ആദ്യമായി 300 കോടി നേടുന്ന മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തരംഗം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ ഡൊമിനിക് ലോകഃയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

Content Highlight:  Dominic Arun says he is definitely worried that the chapters will receive the same reception as Chapter One

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more